ലയണ്‍സ് ക്ലബ് ഡിസൈന്‍ യു വിഷന്‍ ഇന്ന്
വടക്കാഞ്ചേരി: ലയണ്‍സ് ക്ലബ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന നിരവധി ശ്രദ്ധേയ പദ്ധതികളിലേക്ക് രണ്ട് ജനപ്രിയ പദ്ധതികള്‍ കൂടി പ്രഖ്യാപിച്ചു. ഡിസൈന്‍ യു വിഷന്‍ 2020, രാജ്യാന്തര ചിത്ര രചനാ മത്സരത്തിന്റെ വടക്കാഞ്ചേരി മേഖലാതല മത്സരങ്ങള്‍ എന്നിവയാണ് പ്രസിഡന്റ് സുഭാഷ് പുഴയ്ക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ബിരുദധാരികള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും പുതിയ ദിശാബോധം നല്‍കാന്‍ ഉതകുന്നതാണ് ഡിസൈന്‍ യു വിഷന്‍ പദ്ധതി. തൊഴിലധിഷ്ഠിത സംരഭങ്ങളില്‍ പ്രാവീണ്യം ലഭിക്കാന്‍ പര്യാപ്തമാക്കുന്ന നിലയിലാണ് പരിശീലനം. ഇന്ന് രാവിലെ 9.30 മുതല്‍ ലയണ്‍സ് ക്ലബ് ഹാളില്‍ നടക്കുന്ന ഏകദിന പരിശീലന പരിപാടി വടക്കാഞ്ചേരി സി.ഐ ടി.എസ് സിനോജ് ഉദ്ഘാടനം ചെയ്യും.
രാജ്യാന്തര ചിത്രോത്സവത്തിന് സമാധാനത്തിന്റെ ഉത്സവം എന്നാണ് പേരിട്ടിട്ടുള്ളത്. 28 നാണ് വടക്കാഞ്ചേരി മേഖലാ തല മത്സരങ്ങള്‍. മേഖലയിലെ 8 സ്‌കൂളുകളില്‍ നിന്നുള്ള 11 മുതല്‍ 13 വയസു വരെയുള്ള കുട്ടികളാണ് മത്സരാര്‍ഥികള്‍. വിവിധ ഘട്ടങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് രാജ്യാന്തര മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. വടക്കാഞ്ചേരി മേഖലാതല മത്സരത്തിന്റെ ഉദ്ഘാടനം 28ന് രാവിലെ 10 ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് നിര്‍വഹിക്കും. ക്ലബിന്റെ പൊതുയോഗം, കുടുംബ സംഗമം, മുന്‍ പ്രസിഡന്റുമാരേയും, എം.ജെ.എഫ് ലഭിച്ചവരേയും ആദരിക്കുന്ന ചടങ്ങ് ഒക്ടോബര്‍ 30 ന് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ യു.കരുണാകരന്‍, തോമാസ് തരകന്‍, തോമാസ് ചിറ്റിലപ്പിള്ളി, കെ.മണികണ്ഠന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."