കല്‍പ്പറ്റ-മേപ്പാടി റോഡ്: യൂത്ത് കോണ്‍ഗ്രസ് സായാഹ്ന ധര്‍ണ ഇന്ന്
കല്‍പ്പറ്റ: കല്‍പ്പറ്റ-മേപ്പാടി റോഡിന്റെ പ്രവൃത്തിയിലെ കെടുകാര്യസ്ഥതയും അഴിമതിയും അവസാനിപ്പിച്ചുകൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പുത്തൂര്‍വയലില്‍ സായാഹ്ന ധര്‍ണ നടത്തും.
സമയപരിധി കഴിഞ്ഞിട്ടും റോഡ് പ്രവൃത്തി 25 ശതമാനം പോലും പൂര്‍ത്തീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് സമയത്ത് സി.പി.എം നഗരസഭാ കൗണ്‍സിലര്‍ ഉള്‍പെടെയുള്ളവര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും പ്രക്ഷോഭം നടത്തുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം റോഡ് സന്ദര്‍ശിച്ച് പ്രവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് എം.എല്‍.എയും പറഞ്ഞിരുന്നു.
എന്നാല്‍ എഗ്രിമെന്റ് കാലാവധി പൂര്‍ത്തിയായിട്ടും പ്രവൃത്തി പൂര്‍ത്തീകരിക്കാതെ ഇപ്പോള്‍ ഉദ്യോഗസ്ഥരോടും കരാറുകാരോടും ഒത്തുകളിച്ച് എസ്റ്റിമേറ്റ് തുക റിവൈസ് ചെയ്യാനുള്ള ഒത്താശ ചെയ്യുകയാണ്. ഇത് അംഗീകരിക്കാനാകില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പി.ഡബ്ല്യു.ഡി ഓഫിസ് ഉപരോധിച്ചിരുന്നു. ഇതില്‍ നീതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് തുടര്‍പ്രക്ഷോഭങ്ങളുടെ ഭാഗമായി സായാഹ്ന ധര്‍ണ നടത്തുന്നത്.
26ന് പി.ഡബ്ല്യു.ഡി എക്‌സിക്യുട്ടീവ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. യോഗത്തില്‍ സാലി റാട്ടക്കൊല്ലി അധ്യക്ഷനായി. ഡി സി.സി ജനറല്‍ സെക്രട്ടറി സി ജയപ്രസാദ് ഉദ്ഘാടനം ചെയ്തു.
കബീര്‍ കുമ്പറ്റ, ഡിന്റോ ജോസ്, വി സുവിത്ത്, കെ.പി ഹൈദര്‍ അലി, ജയേഷ്, യൂനിസ് ചുളിക്ക, ബിജു റിപ്പണ്‍, മഹേഷ് കെ, മനോജ് പുല്‍പ്പാറ, പി ഷംസുദ്ദീന്‍, രോഹിത് ബോധി, സുനീര്‍ ഇത്തിക്കല്‍, അരുദേവ്, ജിന്‍സ കുളത്തിങ്കല്‍, എം ജി സുനില്‍കുമാര്‍, സി ഷെഫീഖ്, എം.ജി മോഹന്‍കുമാര്‍, ബിനീഷ് എമിലി, പ്രകാശന്‍ എമിലി, രാംകുമാര്‍, പ്രതാപ്, ഷിനോദ് പെരുന്തട്ട, അഭിജിത്ത്, ഹര്‍ഷല്‍ കോന്നാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."