ബൈക്കിലെത്തി മാലപൊട്ടിക്കുന്ന ആറംഗസംഘം പിടിയില്‍
കോഴിക്കോട്: നഗരത്തിലും പരിസരപ്രദേശങ്ങളിലും ബൈക്കുകളില്‍ കറങ്ങി സ്ത്രീകളുടെ കഴുത്തില്‍ നിന്ന് മാല പിടിച്ചുപറിക്കുന്ന ആറംഗസംഘം പിടിയില്‍. കിനാലൂര്‍ പൂവാരംപൊയില്‍ അന്‍സാര്‍, വെള്ളയില്‍ സുബൈദ മന്‍സില്‍ തംജീദ്, വെള്ളയില്‍ നാലുകുടിപ്പറമ്പ് അബ്ദുല്‍ ഫഹദ് ദിനാന്‍, പണിക്കര്‍ റോഡ് നാലുകുടിപ്പറമ്പ് മനാഫ്, വെള്ളയില്‍ ആയിഷ മന്‍സില്‍ അബ്ദുല്‍ ഹംദാന്‍ എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത ഒരാളേയുമാണ് ചേവായൂര്‍ എസ്.ഐ യു.കെ ഷാജഹാന്റെയും നടക്കാവ് സി.ഐ ടി.കെ അഷ്‌റഫിന്റെയും നേതൃത്വത്തിലുള്ള നോര്‍ത്ത് ഷാഡോ പൊലിസ് പിടികൂടിയത്.
പ്രതികളില്‍ നിന്നു മോഷണത്തിന് ഉപയോഗിച്ച ആറോളം ബൈക്കുകളും 210 ഗ്രാം സ്വര്‍ണവും കïെടുത്തു. പ്രതികളില്‍ ചിലര്‍ ഇതിനു മുന്‍പും മോഷണ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുï്. ഇതു സംബന്ധിച്ച് കോഴിക്കോട് ജുവനൈല്‍ കോടതിയില്‍ കേസ് നടന്നുവരികയാണ്. മയക്കുമരുന്നിന് അടിമകളായ പ്രതികള്‍ അതിനായാണ് കളവും പിടിച്ചുപറിയും നടത്തുന്നത്. നഗരത്തില്‍ നിന്നു പതിവായി മാല മോഷ്ടിക്കുന്ന സംഘത്തെ കïെത്താന്‍ നോര്‍ത്ത് അസി. കമ്മിഷണര്‍ പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ പൊലിസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയില്‍ ചേവായൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ചെലവൂരില്‍ വച്ച് ഒരു സ്ത്രീയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച വെള്ളയില്‍ സ്വദേശികളായ രï് യുവാക്കളെ കോഴിക്കോട് ബീച്ചില്‍ വച്ച് എസ.്‌ഐ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതിനു ശേഷം മറ്റു നാലുപേരെ മിഠായിത്തെരുവില്‍ വച്ചു പിടികൂടുകയായിരുന്നു.
ഊടുവഴികളിലൂടെ സ്വര്‍ണമാല ധരിച്ച് തനിച്ച് പോകുന്ന സ്ത്രീകളെയാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നത്. ഇരുപതോളം സ്ഥലങ്ങളില്‍ നിന്നു സംഘം മാലപൊട്ടിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി. ജൂലൈയില്‍ മാളിക്കടവ് എന്‍.എസ്.എസ് സ്‌കൂളിനടുത്ത് വച്ച് വിജിന ഷാജിയുടെ രïര പവന്‍ സ്വര്‍ണമാല പിടിച്ചുപറിച്ചതും ജൂലൈയില്‍ വെസ്റ്റ്ഹില്‍ പീപ്പിള്‍സ് റോഡില്‍ വച്ച് അനുപമ എന്ന സ്ത്രീയുടെ ഒന്നര പവന്‍ സ്വര്‍ണമാല പിടിച്ചുപറിച്ചതും എരഞ്ഞിപ്പാലം പാലാട്ടുതാഴത്തുവച്ച് സുമിമോള്‍ എന്ന സ്ത്രീയുടെ മൂന്നര പവന്‍ സ്വര്‍ണമാല കവര്‍ന്നതും ഇവരാണെന്ന് തെളിഞ്ഞിട്ടുï്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."