വീണ്ടും മരണക്കെണിയൊരുക്കി ദേശീയ പാതയിലെ കുഴികള്‍
കായംകുളം: ദേശീയപാതയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ട കുഴികള്‍ മരണക്കെണിയായൊരുക്കുന്നു.നൂറുകണക്കിനു അപകടങ്ങളും അപകടമരണങ്ങളും നടന്നിട്ടുള്ള ദേശീയപാതയിലെ കെഎസ്ആര്‍ടിസി ജംഗ്ഷന്‍ മുതല്‍ കരീലകുളങ്ങര വരെയുള്ള ഭാഗത്താണ് അപകടഭീഷണി ഉയര്‍ത്തി റോഡില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത്.
ടൂവീലര്‍ യാത്രക്കാരുള്‍പ്പെടെ നിരവധിപേര്‍ നിത്യേന കുഴിയില്‍വീണ് അപകടത്തില്‍പ്പെടുന്ന സ്ഥിതിയായി. അങ്ങിങ്ങായി കുഴികള്‍ താല്‍ക്കാലികമായി അടച്ചെങ്കിലും വീണ്ടും ഗര്‍ത്തങ്ങളാകുകയായിരുന്നു.നാട്ടുകാര്‍ കുഴികളില്‍ ചെടികള്‍ നട്ട് പ്രതിഷേധിച്ചെങ്കിലും കുഴിയടക്കാന്‍ നടപടികള്‍ സ്വീകരിച്ചില്ല.
ദേശീയപാതയിലെ അപകടമേഖലയായ കൃഷ്ണപുരം മുതല്‍ കരീലകുളങ്ങര വരെയുള്ള ഭാഗത്ത് റോഡ് പൊട്ടിപ്പൊളിഞ്ഞു ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോടെ ഇരുചക്ര വാഹനങ്ങള്‍ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് അപകടം ഉണ്ടാകുന്നതും മുന്നില്‍പോകുന്ന വാഹനങ്ങള്‍ കുഴിയില്‍ വീഴാതിരിക്കാന്‍ പെട്ടന്ന് വെട്ടിച്ചു മാറ്റുന്നതിനിടയില്‍ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാകുന്നതും പതിവായി.
എന്നിട്ടും അധികൃതര്‍ കുഴിയക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ല.കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ ആലപ്പുഴ ഭാഗത്തേക്ക് പോയ ദേശത്തിനകം പന്തപ്ലാവില്‍ ലക്ഷംവീട്ടില്‍ രഞ്ജിത്ത് (21),പുള്ളിക്കണക്ക് കല്ലേലില്‍ ഫൈസല്‍ (21) എന്നിവര്‍ എംഎസ്എം കോളേജിനു സമീപം വച്ച് ബൈക്ക് ഗര്‍ത്തത്തില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചുമാറ്റുന്നതിനിടയില്‍ പിന്നാലെ എത്തിയ തടികയറ്റിയ ലോറിയില്‍ തട്ടി ലോറിക്കടിയില്‍പെട്ട് തല്‍ക്ഷണം മരണപ്പെട്ടു.രാത്രികാലങ്ങലില്‍ വഴിവിളക്കുകള്‍ പ്രകാശിക്കാഞ്ഞതും അപകടത്തിനു കാരണമാകുന്നു.
കുഴികള്‍ അടക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."