HOME
DETAILS
MAL
സ്റ്റോപ്പ് മെമ്മോ നല്കി
backup
October 23 2016 | 02:10 AM
കൊല്ലം: കുന്നത്തൂര്‍ മൈനാഗപ്പള്ളി പഞ്ചായത്തിലെ വേങ്ങയില്‍ പ്രവര്‍ത്തിക്കുന്ന സി.എം സെന്റര്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനുള്ള സ്റ്റോപ്പ് മെമ്മോ നല്‍കിയതായി ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ അറിയിച്ചു. ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെ അംഗീകാരം ഇല്ലാതെ സ്ഥാപനത്തില്‍ എട്ടിനും 17 വയസിനും ഇടയില്‍ പ്രായമുള്ള 14 ആണ്‍കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി. സ്ഥാപനത്തിന്റെ അംഗീകാരം സംബന്ധിച്ച രേഖകള്‍ ഇതുവരെ ഓഫിസില്‍ ഹാജരാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."