വരുണ്‍ ഗാന്ധിയുടേതെന്നു സംശയിക്കുന്ന ഒളികാമറാ ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും എം.പിയുമായ വരുണ്‍ ഗാന്ധിയുടേതെന്നു സംശയിക്കുന്ന ഒളികാമറാ ദൃശ്യങ്ങള്‍ പുറത്ത്. നാരദാ ന്യൂസ് ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
വരുണ്‍ ഗാന്ധിയെന്നു തോന്നിക്കുന്നയാളുടെ ഒപ്പം യുവതിയുടേയും ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
സുപ്രധാന പ്രതിരോധ രഹസ്യങ്ങള്‍ ആയുധ ദല്ലാള്‍ അഭിഷേക് വര്‍മയ്ക്കും ആയുധമാഫിയയ്ക്കും ചോര്‍ത്തി നല്‍കിയെന്ന് വരുണ്‍ ഗാന്ധിക്കേതിരേ ആരോപണം ഉയര്‍ന്നിരുന്നു.
സ്ത്രീകളെ ഉപയോഗിച്ച് കെണിയൊരുക്കുന്ന ഹണി ട്രാപ്പില്പെട്ടാണ് വരുണ്‍ ഗാന്ധി പ്രതിരോധ രഹസ്യങ്ങള്‍ ചോര്ത്തിയതെന്നുള്പ്പെടെയുള്ള ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന കത്ത് പുറത്തായത്.
പ്രധാനമന്ത്രിയുടെ ഒഫിസിലില് ലഭിച്ച കത്തിലാണ് ഗുരുതര ആരോപണങ്ങളുള്ളത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ എഡ്മണ്ട് അലന് ആണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. സ്വരാജ് അഭിയാന് നേതാക്കളായ പ്രശാന്ത് ഭൂഷണ്, യോഗേന്ദ്രയാദവ് എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് കത്ത് പുറത്തുവിട്ടത്.
എന്നാല്‍ ആരോപണം നിഷേധിച്ച് ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി. ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്തു കൊണ്ടുള്ള തുറന്ന കത്തിലാണ് തനിക്കെതിരേയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് വരുണ്‍ ഗാന്ധി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."