കോടഞ്ചേരി സി.എച്ച്.സി മെഡിക്കല്‍ ലാബ് ഉദ്ഘാടനം
ഓമശ്ശേരി: മാതൃകാപരമായ വികസന പ്രവര്‍ത്തനത്തിലൂടെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിനെ വികസനത്തില്‍ ഒന്നാം സ്ഥാനത്തെത്തിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൂപ്പര്‍ അഹമ്മദ്കുട്ടി ഹാജി പറഞ്ഞു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2015-16 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടഞ്ചേരി സി.എച്ച്.സിയില്‍ ആരംഭിച്ച മെഡിക്കല്‍ ലാബ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തമ്പി പറക്കണ്ടത്തില്‍ അധ്യക്ഷനായി.
ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷന്‍മാരായ മൈമൂന ഹംസ, പല്ലാട്ട് അഗസ്തി, ഏലിയാമ്മ ജോര്‍ജ്, ബ്ലോക്ക് മെമ്പര്‍മാരായ ലീലാമ്മ മംഗലത്ത്, ഒതയോത്ത് അഷ്‌റഫ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ടെസി ഷിബു, ജെസി പിണക്കാട്ട്, എച്ച്.ഐ അബ്ദുറഹ്മാന്‍, അബൂബക്കര്‍ മൗലവി സംസാരിച്ചു.
മെഡിക്കല്‍ ഓഫിസര്‍ ഡോ. ഹൈഫ മൊയ്തീന്‍ സ്വാഗതവും എച്ച്.ഐ.സി സുന്ദരന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."