കൂട്ടമരണങ്ങള്‍ തുടര്‍ക്കഥയാകുന്ന ബാലവാടി
വടകര: ബാലവാടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ മൂന്നു ജീവനുകളാണ് അപഹരിച്ചത്. വള്ളിക്കാടിനും കൈനാട്ടിക്കും ഇടയിലുള്ള ഒന്നരകിലോമീറ്റര്‍ അപകടങ്ങളുടെ കേന്ദ്രമാണ്.
ഇതേ സ്ഥലത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പും ഇതേപോലെ അപകടങ്ങളില്‍ കൂട്ട മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് വഴിയരികില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന രണ്ടുപേരാണ് ജീപ്പിടിച്ചു മരിച്ചത്. സി.പി.ഐയുടെ പ്രാദേശിക നേതാവായ സി.എച്ച് കൃഷ്ണനും അശോകനുമാണ് അന്നത്തെ അപകടത്തില്‍ മരണപ്പെട്ടത്.
പിന്നീട് പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പും നോമ്പുതുറ കഴിഞ്ഞു പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് മറിഞ്ഞ് നാദാപുരം സ്വദേശികളായ മൂന്നുപേര്‍ മരിച്ചതും ഇതിനടുത്തുതന്നെയുള്ള വായനശാലക്കു സമീപമാണ്.
കൈനാട്ടി ഗേറ്റിനുസമീപം ബസിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ഗില്‍ രക്തസാക്ഷി ധീരജവാന്‍ പ്രമോദിന്റെ അച്ഛന്‍ കുഞ്ഞിരാമന്‍ മരണപ്പെട്ടിരുന്നു. മുട്ടുങ്ങല്‍ നാദാപുരം സംസ്ഥാനപാതയില്‍ കാല്‍നടയാത്രക്കാര്‍ക്ക് നടക്കാനുള്ള സൗകര്യങ്ങള്‍ കുറവാണ്. മറ്റുസ്ഥലങ്ങളില്‍ കുണ്ടുംകുഴിയുമാണെങ്കിലും വള്ളിക്കാടു മുതല്‍ കൈനാട്ടിവരെ മെച്ചപ്പെട്ട ഭാഗമാണ്. ഇതുകൊണ്ടുതന്നെ ഇവിടെ വാഹനങ്ങളുടെ മത്സരപാച്ചിലാണ്. കാല്‍നടയാത്രക്കാരാണ് ഇതിന്റെ ദുരിതം പേറേണ്ടിവരുന്നത്. അതുതന്നെയാണ് ഇവിടെ തുടര്‍ക്കഥയാകുന്ന അപകടങ്ങളും സൂചിപ്പിക്കുന്നത്. ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജാഗ്രത ബാലവാടിയുടെ നേതൃത്വത്തില്‍ എം.എല്‍.എ സി.കെ നാണുവിന് നിവേദനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."