HOME
DETAILS
MAL
മരംനട്ട് വിവാഹജീവിതം ആരംഭിക്കുന്ന താമലശേരിക്കാര്‍
backup
October 24 2016 | 02:10 AM
മാറഞ്ചേരി: മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ താമലശ്ശേരിയിലെ നവദമ്പതികള്‍ ഇപ്പോള്‍ വീട്ടുമുറ്റത്തു മരം നട്ടതിനു ശേഷമാണു തങ്ങളുടെ വിവാഹ ജീവിതം ആരംഭിക്കുന്നത്.
ഗ്രാമത്തിലെ യുവജന സംഘടനയായ താമലശേരി ഫുട്‌ബോള്‍ അസോസിയഷന്റെ മുറ്റത്തൊരു തേന്‍മരം പദ്ധതിയുടെ ഭാഗമാണു ഗ്രാമത്തില്‍ ഈ ചടങ്ങു നടന്നു വരുന്നത്.
പുതുജീവിതത്തിന്റെ സ്മരണക്കൊപ്പം പ്രകൃതിക്കുള്ള പ്രണാമം കൂടിയാണ് ഈ ചടങ്ങെന്നു ടി.ഫ്.എ പ്രവര്‍ത്തകര്‍ പറഞ്ഞു: രണ്ടു മാസങ്ങള്‍ക്കു മുന്‍പാണു പദ്ധതി തുടങ്ങിയത്.
താമലശ്ശേരിയില്‍ ഞായറാഴ്ച നടന്ന കല്യാണ ചടങ്ങില്‍ ചേന്ദംകുളത്ത് അനീഷ് അഞ്ജിമ ദമ്പതികള്‍ക്ക് തേന്‍ മരം കൈമാറിയതു പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് ചെയര്‍പേഴ്‌സന്‍ അനിതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."