HOME
DETAILS
MAL
റേഷന്‍ വിതരണ തകര്‍ച്ച; യൂത്ത് ലീഗ് സപ്ലൈ ഓഫിസ് മാര്‍ച്ച് നടത്തുമെന്ന്
backup
October 24 2016 | 03:10 AM
പാലക്കാട്: ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ പേരില്‍ സംസ്ഥാനത്തെ പൊതു വിതരണ മേഖല നിശ്ചലമായ സാഹചര്യത്തില്‍ റേഷന്‍ വിതരണം പുനഃസ്ഥാപിക്കുകയെന്നാവശ്യപ്പെട്ട് 26നു ജില്ലയിലെ താലൂക്ക് സപ്ലൈ ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്താന്‍ മുസ്ലിം യൂത്ത്ലീഗ് ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു.
പാവപ്പെട്ട ജനങ്ങളെ പട്ടിണിക്കിടുന്ന ഈ നിലപാട് കൊടും വഞ്ചനയാണെന്നും ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നും യൂത്ത്ലീഗ് യോഗം കുറ്റപ്പെടുത്തി.
കേരള ജനതക്കു പട്ടിണിയില്‍ നിന്നും രക്ഷയാകേണ്ട പൊതുവിതരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര കേരള സര്‍ക്കാര്‍ നിലപാടുകള്‍ പൊതു വിപണിയിലെ വില വര്‍ധനവിനും പൊതു ജീവിതം തകര്‍ക്കുന്നതിനും വഴി വെച്ചിരിക്കുകയാണെന്നും യൂത്ത് ലീഗ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."