സി.പി.എം ഏരിയ സെക്രട്ടറിക്കെതിരെയുള്ള ആരോപണങ്ങള്‍ ജില്ലാ കമ്മിറ്റിക്ക് വിട്ടു
കൊച്ചി: സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി വി.എ സക്കീര്‍ ഹുസൈനെതിരേ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയും. ആരോപണങ്ങളെ കുറിച്ച് ചര്‍ച്ച നടത്തുന്നതിന് ഇന്നലെ കൂടിയ ഏരിയ കമ്മിറ്റി യോഗമാണ് ജില്ലാ കമ്മിറ്റിക്ക് വിടാന്‍ തീരുമാനിച്ചത്.
സി.പി.എം ഏരിയ കമ്മിറ്റി ഓഫിസില്‍ തിങ്കളാഴ്ച രാവിലെ 11ന് വിളിച്ചുകൂട്ടിയ പ്രത്യേക യോഗം വിഷയം വിശദമായി ചര്‍ച്ച ചെയ്തു. തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളും ആക്ഷേപങ്ങളും യോഗത്തില്‍ സക്കീര്‍ ഹുസൈന് നിഷേധിക്കുച്ചു. കളമശ്ശേരിയിലെ ഒരു വ്യവസായിയാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ഇതിന് തെളിവുകളുണ്ടെന്നും സക്കീര്‍ ഹുസൈന് വിശദീകരിച്ചു.
സക്കീര്‍ ഹുസൈന് ജില്ലാ കമ്മിറ്റിയില്‍ അംഗമായതിനാല്‍ ആരോപണങ്ങള്‍ അവിടെ ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെയെന്ന് യോഗത്തില്‍ നിര്‍ദേശമുണ്ടായി. ഇതേ തുടര്‍ന്നാണ് ആരോപണങ്ങള്‍ ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യട്ടെയെന്ന് യോഗം തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."