വീട് കുത്തിത്തുറന്ന് ഏഴ് പവന് കവര്‍ന്നു
മട്ടാഞ്ചേരി: കൊച്ചിയില്‍ പൂട്ടിക്കിടന്ന വീട് കുത്തിതുറന്ന് മോഷണം. ചെറളായി സരസ്വതി ഭായ് റോഡില്‍ ജയശ്രീ കമ്മത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. വാതില്‍ തകര്‍ത്താണ് മോഷ്ടാവ് വീടിനുള്ളില്‍ കടന്നത്. 55 ഗ്രാം സ്വര്‍ണവും രണ്ടു വെള്ളി വിളക്കും 1500 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നതെന്നു കണക്കാക്കുന്നു.
ജയശ്രീ കമ്മത്തും കുടുംബവും വിട് പൂട്ടി കഴിഞ്ഞ 14 ന് ബംഗളൂരുവിലുള്ള മകളുടെ വീട്ടില്‍ പോയിരിക്കയാണ്. ഇന്നലെ രാവിലെ വാതില്‍ തകര്‍ന്നു കിടക്കുന്നതു് തോട്ടക്കാരന്റെ ശ്രദ്ധയില്‍പെട്ടു.
തുടര്‍ന്ന് അദ്ദേഹം ജയശ്രീയുടെ സഹോദരന് സതീശിനെ വിവരം അറിയിച്ചു. പൊലിസിനെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അലമാരയില്‍ മ്പൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണവും രണ്ട് വെള്ളിവിളക്ക്, ആയിരത്തി അഞ്ഞൂറു രൂപ നഷ്ടമായതെന്ന് കണ്ടെത്തി.
ഇവര്‍ തിരിച്ചെത്തിയതിനു ശേഷമെ നഷ്ടത്തിന്റെ യഥാര്‍ത്ഥ കണക്ക് വ്യക്തമാവു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടി കുറ്റവാളികളായിരിക്കാം മോഷണത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം .മട്ടാഞ്ചേരി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."