റേഷന്‍ കാര്‍ഡ് കരട് പട്ടിക: തിരക്ക് നിയന്ത്രിക്കാന്‍ പൊലിസ് ഇടപെട്ടു
നെടുമങ്ങാട്: റേഷന്‍ മുന്‍ഗണനാ കരട് പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാനെത്തിയവരുടെ തിരക്ക് നിയന്ത്രിക്കാന്‍ പൊലിസ് ഇടപെടേണ്ടി വന്നു.
നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫിസിന് മുന്നിലാണ് ഇന്നലെ രാവിലെ മുതല്‍ വൈകുന്നേരം വരെ ആയിരക്കണക്കിന് പേര്‍ പരാതിയുമായി എത്തിയത്. സപ്ലൈ ഓഫിസ് പ്രവര്‍ത്തിക്കുന്ന റവന്യൂ ടവര്‍ മന്ദിരത്തിനുമുന്നിലെ റോഡുമുതല്‍ കെട്ടിടത്തിന്റെ ഉള്‍വശം വരെ സൂചി നിലത്തിടാന്‍ കഴിയാത്ത വിധം ജനനിബിഡമായിരുന്നു. അപേക്ഷ എഴുതി നല്‍കാനായി ഓഫിസിന് മുന്നിലിരിക്കുന്നവരുടെ ചുറ്റും ജനങ്ങള്‍ കൂടിനിന്നത് കാരണം യാത്ര ചെയ്യാന്‍ കഴിയാതെ മറ്റ് ഓഫിസുകളിലെത്തിയവരും ബുദ്ധിമുട്ടിലായി. താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി എത്തുന്നവരുടെ അപേക്ഷ വാങ്ങിവയ്ക്കാന്‍ കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നെങ്കിലും തിരക്കിനിടയില്‍ അതെല്ലാം നോക്കുകുത്തിയായി.ഓഫിസ് വരാന്തയില്‍ തിങ്ങി നിറഞ്ഞുനില്‍ക്കുന്നവരില്‍ പിന്നീട് പൊലിസും പൊതുപ്രവര്‍ത്തകരുമാണ് അപേക്ഷാ ഫോമുകള്‍ വാങ്ങി ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചത്. ഉച്ചയോടെ തിരക്കിന് ഒരല്‍പ്പം കുറവുണ്ടായെങ്കിലും വൈകുന്നേരം വരെ അപേക്ഷയുമായി ആള്‍ക്കാര്‍ എത്തിക്കൊണ്ടിരുന്നു. പരാതികള്‍ ഈ മാസം 30നകം താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശമെന്നതിനാല്‍ വരും ദിവസങ്ങളിലും തിരക്കിന് കുറവുണ്ടാകില്ല.
ലഭിച്ച അപേക്ഷകള്‍ പഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള സമിതി അതാത് പഞ്ചായത്തില്‍ പരിശോധന നടത്തി അനര്‍ഹരെ ഒഴിവാക്കി പുതിയ പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."