സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ യജ്ഞം നടത്തും: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സാക്ഷരതാ യജ്ഞത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും മാതൃകയില്‍ സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ യജ്ഞം സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്.
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്.ടി, കേരള) സംഘടിപ്പിച്ച പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളുടെ ഏകോപന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ വിവിധ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഗ്രഥിച്ച് നടപ്പിലാക്കുന്ന സംവിധാനമാണ് വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.സി.ഇ.ആര്.ടി ഡയറക്ടര്‍ ഡോ.ജെ .പ്രസാദ് അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.കെ.വി. മോഹന്‍കുമാര്‍, എസ്.എസ്.എ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ.പി. കുട്ടികൃഷ്ണന്, ഐ.റ്റി സ്കൂള്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ.കെ. അന്‍വര്‍ സാദത്ത്, സ്കോള്‍ കേരള എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ഖലീല്‍ കെ.എം എന്നിവര്‍ സംസാരിച്ചു. രണ്ടു ദിവസം നീളുന്ന ശില്പശാലയില് നിഷ്, ആര്.എം.എസ്.എ, എസ്.എസ്.എ, എന്‍.ആര്.എച്ച്.എം, ഐകോണ്‍, ബ്ലൈന്റ് ഫെഡറേഷന്, സാമൂഹ്യനീതി വകുപ്പ്, ഐ.ഇ.ഡി.സി, ഐ.ഇ.ഡി.സി.എസ് തുടങ്ങിയവയുടെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."