HOME
DETAILS
MAL
ഡെല്‍പോട്രോക്ക് കിരീടം
backup
October 25 2016 | 03:10 AM
സ്റ്റോക്‌ഹോം: സ്റ്റോക്‌ഹോം ഓപണ്‍ ടെന്നീസ് കിരീടം അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോക്ക്. 2016ലെ ആദ്യ എ.ടി.പി കിരീടമാണ് ഡെല്‍പോട്രോ സ്വന്തമാക്കിയത്. ഫൈനലില്‍ അമേരിക്കന്‍ താരം ജാക്ക് സോക്കിനെ 7-5, 6-1 എന്ന സ്‌കോറിനു തോല്‍പിച്ചാണ് ഡെല്‍പോട്രോ വിജയിച്ചത്. 33 മാസങ്ങള്‍ക്കു ശേഷമാണ് റിയോ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ ജേതാവായ ഡെല്‍പോട്രോ എ.ടി.പി കിരീടം നേടുന്നത്. അവസാനമായി 2014ല്‍ സിഡ്‌നിയില്‍ നടന്ന ടൂര്‍ണമെന്റിലാണ് താരം കിരീടം നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."