സ്വര്‍ണത്തിന്റെ പര്‍ച്ചേസ് നികുതി പിന്‍വലിക്കാന്‍ നടപടി
തിരുവനന്തപുരം: സ്വര്‍ണത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന അഞ്ച് ശതമാനം പര്‍ച്ചേസ് നികുതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ധനകാര്യമന്ത്രി ടി.എം തോമസ് ഐസക് നിയമസഭയെ അറിയിച്ചു.
സ്വര്‍ണ വ്യാപാരികള്‍ക്കുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രതിപക്ഷം അനുകൂലനിലപാടെടുത്താല് സഭയില്‍ ചര്‍ച്ച ചെയ്ത് ഭേദഗതി അംഗീകരിക്കാവുന്നതേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
2014ലെ ധനകാര്യനിയമഭേദഗതിയില് പദപ്രയോഗത്തില്‍ വന്ന പിശകാണ് ഇത്തരത്തില്‍ പിഴവ് സംഭവിക്കാനിടയാക്കിയത്.
സ്വര്‍ണത്തിന്റെ കോമ്പൗണ്ടിങ് നികുതിയില്‍ വിറ്റുവരവ് മാത്രമല്ല അഞ്ച് ശതമാനം പര്‍ച്ചേസ് നികുതിയും ഏര്‍പ്പെടുത്താനായിരുന്നു നിര്‍ദേശം. പര്‍ച്ചേസ് നികുതിയും ചേര്‍ത്ത് പിരിക്കണമെന്ന് അക്കൗണ്ടന്റ് ജനറല്‍ കര്‍ശന നിലപാടെടുത്തതോടെ ചെറുകിട വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിസന്ധിയിലാണ്. സ്വര്‍ണമേഖലയിലെ ഈ പ്രതിസന്ധിയ്ക്ക് ഉടന്‍ പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."