മൂന്നാംഘട്ട കൃഷിക്ക് തുടക്കമായി
കരുളായി: സംസ്ഥാനത്തെ മികച്ച കൃഷി ചെയ്യുന്ന സ്കൂളിനുള്ള അവാര്‍ഡ് ലഭിച്ചതിന്റെ തിളക്കത്തില്‍ കെ.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ ഇത്തവണയും നിലമൊരുക്കി. സ്കൂള്‍ മൈതാനത്തോട് ചേര്‍ന്നുള്ള ഒരേക്കര്‍ സ്ഥലത്താണ് ഇത്തവണ വിപുലമായ രീതിയില്‍ കൃഷിയിറക്കുന്നത്.
അത്യാധുനിക സംവിധാനങ്ങളായ തുള്ളിന രീതിയാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ഒരേക്കറോളം വരുന്ന ഭൂമിയെ പ്രത്യകം തിരിച്ച് ഇരുപത്തിയഞ്ചോളം ഇനം പച്ചക്കറികളാണ് ഇത്തവണ കൃഷി ചെയ്യുന്നത്. നാഷണല്‍ സര്‍വീസ് സ്കീമിന്റെ വള@ിയര്മാരാണ് കൃഷി നിലമൊരുക്കാന്‍ കൃഷിയിടത്തിലെത്തിയിട്ടുള്ളത്.
ലാബ് അസിസ്റ്റന്റും കൃഷി പരിപാലകനുമായ വി.രജീഷ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എ.പി ദിലീഷ് എന്നിവര്‍ മേല്‍നോട്ടം വഹിക്കുന്നു. അഞ്ചിന് ഇടുക്കിയില്‍ നടക്കുന്ന ചടങ്ങില്‍ മികച്ച് സ്കൂളിനുള്ള കാര്‍ഷിക അവാര്‍ഡ് സ്വീകരിക്കുന്നതിന്റെ മുമ്പായി അടുത്ത കൃഷി ആരംഭിക്കുകയാണ് കുട്ടികളുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."