HOME
DETAILS
MAL
നിലമ്പൂര്‍- എടക്കര വൈദ്യുതി ഡബിള്‍ സര്‍ക്യൂട്ട് ഉയര്‍ത്തല്‍ ആറുമാസത്തിനകം പൂര്‍ത്തിയാകും
backup
October 25 2016 | 04:10 AM
നിലമ്പൂര്‍: നിലമ്പൂരില്‍ എടക്കര വൈദ്യുതലൈന്‍ ഡബിള്‍ സര്‍ക്യൂട്ട് ആയി ഉയര്‍ത്തുന്ന പ്രവൃത്തി ആറുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് വൈദ്യുത മന്ത്രി നിയമസഭയിലറിയിച്ചു. പി.വി അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്. നിലമ്പൂര്‍ 66 കെ.വി സബ്‌സ്റ്റേഷന്‍ 110 കെ.വി സബ്‌സ്റ്റേഷനായി ഉയര്‍ത്തുന്നതിനായി ഡബിള്‍ സര്‍ക്യൂട്ട് ആയി ഉയര്‍ത്തുന്ന പ്രവൃത്തികള്‍ 2017-18 സാമ്പത്തികവര്‍ഷം പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനായി 78 ടവറുകള്‍ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ഇതില്‍ 19 എണ്ണം സ്‌പെഷ്യല്‍ ടവറുകളാണ്. 23.3 കി.മീറ്റര്‍ ലൈന്‍ ഇതിനായി വലിക്കേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."