സമൂഹ മാധ്യമങ്ങളില്‍ പ്രകോപനം വേണ്ട: എസ്.പി വീടാക്രമിച്ചാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
കണ്ണൂര്‍: കണ്ണൂരില്‍ അക്രമസംഭവം ഉണ്ടായില് സമൂഹ മാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റുകളിടുന്നവര്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു ജില്ലാ പൊലിസ് മേധാവി സഞ്ജയ് കുമാര്‍ ഗുരുദീന്. എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടായാല്‍ തെറ്റായ പോസ്റ്റുകളിടുന്നതാണ് ഇത്തരക്കാരുടെ രീതി.
പോസ്റ്റിടുന്നവര്ക്കു പുറമെ ഇത്തരം സന്ദേശങ്ങള്‍ മറ്റൊരാള്‍ക്കു കൈമാറുന്നവര്ക്കെതിരേയും നടപടി സ്വീകരിക്കും. ഇക്കാര്യം സാമാധാന യോഗത്തില്‍ എല്ലാ പാര്‍ട്ടിക്കാരും അംഗീകരിച്ചതായി എസ്.പി പറഞ്ഞു.
വീടാക്രമണം ഉണ്ടായാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. അക്രമം തടയാന്‍ രാഷ്ട്രീയ നേതാക്കള്‍ക്കും ഉത്തരവാദിത്വമുണ്ട്. അക്രമക്കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ തന്ന പിടികൂടും. പിണറായിയില്‍ ബി.ജെ.പി പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയ സമ്മര്‍ദമൊന്നും ഉണ്ടായിട്ടില്ല. അന്വേഷണ സംഘത്തിനു പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും എസ്.പി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."