എക്സ്.എല്‍.ആര്.ഐ കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി കൈകോര്‍ക്കുന്നു
കൊച്ചി : പ്രശസ്ത ബിസിനസ് സ്കൂളായ ജംഷഡ്പൂര്‍ എക്സ്.എല്‍.ആര്.ഐ കൊച്ചിയിലെ കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ധാരണാ പത്രം ഒപ്പിട്ടു. ഓട്ടോമൊബൈല്‍ ഡീലര്‍ഷിപ്പ് മാനേജ്മെന്റില്‍ ഒരു വര്‍ഷ പോസ്റ്റ് ഗ്രാജുവേറ്റ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിനാണ് ധാരണ. (പിജിസിപി). ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയും ചുരുങ്ങിയത് രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ്് യോഗ്യത.
കോഴ്സുകള്‍ ഓണ്‍ലൈനായിട്ടാണ് നല്‍കുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ എക്സ്.എല്‍.ആര്.ഐയും, കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി നല്‍കും. ജംഷഡ്പൂരില്‍ രണ്ടാഴ്ച്ചത്തെ ട്രെയ്നിംഗ് നിര്‍ബന്ധമാണ്. ബിരുദദാന ചടങ്ങ് എക്സ് എല്‍ ആര് ഐയിലായിരിക്കും.
ഇന്നത്തെ വ്യാവസായിക വാണിജ്യ വികസനത്തിനാവശ്യമായ സാങ്കേതിക പരവും മാനേജ്മെന്റ് പരവുമായ പാഠ്യവിഷയങ്ങളിലൂടെ ഓട്ടോമൊബൈല്‍ സംരംഭകര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും ഈ കോഴ്സ് ഒരു മുതല്കൂട്ടായിരിക്കും.
കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ ബി.വോക്ക് ഓട്ടോമൊബൈല്‍ ഡിഗ്രി കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ഉറപ്പാക്കുന്നതോടൊപ്പം എക്സ് എല്‍ ആര് ഐയുടെ ഈ പ്രോഗ്രാം കൂടി കുട്ടികള്‍ക്ക് നല്‍കുന്നതും പരിഗണനയിലുണ്ടെന്ന് ഡയറക്ടര്‍ തോമസ് സ്റ്റീഫന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."