HOME
DETAILS
MAL
കണ്ണൂര്‍ സ്വദേശി ദൂരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
backup
October 25 2016 | 16:10 PM
ദോഹ: ഖത്തറില്‍ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഴീക്കോട്‌സ്വദേശി കടവത്ത് പീടികയില്‍മുഹമ്മദ് അക്‌റമിന്റെ(44) മൃതദേഹമാണ് ഇന്നലെ രാവിലെ ദോഹയിലെ ഒരു വില്ലയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.
കൊലപാതകമാണെന്ന് സംശയിക്കുന്നു. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . വര്ഷങ്ങളായി ദോഹയിലെ നജ്മയില്‍ ടൈപ്പിങ് സെന്റര്‍ നടത്തുകയായിരുന്ന അക്‌റമിനെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു.
ഭാര്യയും നാല് കുട്ടികളുമൊപ്പം ദോഹയില്‍ താമസിച്ചു വരികയായിരുന്നു. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്കു കൊണ്ടു പോകാനുള്ള ഒരുക്കത്തിലാണെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
ഭാര്യ: സഫിയ. പിതാവ്: അബൂബക്കര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."