സംസ്ഥാന നീന്തല്‍: തിരുവനന്തപുരം കുതിപ്പ് തുടരുന്നു
തൃശൂര്‍: തൃശൂരില്‍ നടക്കുന്ന 47ാമത് സംസ്ഥാന സ്കൂള്‍ നീന്തല്‍, വാട്ടര്‍പോളോ ചാംപ്യന്‍ഷിപ്പില്‍ തിരുവനന്തപുരം ജില്ല കുതിപ്പു തുടരുന്നു. ചാംപ്യന്‍ഷിപ്പില്‍ ഇതുവരെ നാലു റെക്കോര്‍ഡുകളാണ് പിറന്നത്. തൃശൂര്‍ അക്വാട്ടിക് കോംപ്ലക്സില്‍ നടക്കുന്ന മത്സരങ്ങളില്‍ ആദ്യ ദിനത്തിലെ ലീഡ് നിലനിര്‍ത്തിയുള്ള കുതിപ്പാണ് രണ്ടാം ദിനത്തിലും തിരുവനന്തപുരം നടത്തുന്നത്. തിരുവനന്തപുരത്തിനു 174 പോയിന്റുകളുണ്ട്. ഓവറോള്‍ പോയിന്റു നിലയിലും തിരുവനന്തപുരം വ്യക്തമായ മുന്നേറ്റമാണ് നടത്തുന്നത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 92 ഉം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 82 ഉം പോയിന്റുകള്‍ തിരുവനന്തപുരം നേടിയിട്ടുണ്ട്. 43 പോയിന്റുമായി എറണാകുളം ജില്ല രണ്ടാംസ്ഥാനത്തും 22 പോയിന്റുമായി ആതിഥേയരായ തൃശൂര്‍ മൂന്നാം സ്ഥാനത്തുമാണ്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂര്‍ 11 പോയിന്റുമായി രണ്ടാംസ്ഥാനത്തും പത്ത് പോയിന്റുള്ള കോട്ടയം മൂന്നാംസ്ഥാനത്തുമുണ്ട്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളത്തിനു 38ഉം തൃശൂരിന് 11 പോയിന്റുമാണുള്ളത്.
സീനിയര്‍ ആണ്‍കുട്ടികളുടെ 50 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ എറണാകുളത്തിന്റെ അഭിജിത്ത് ഗിഗറും ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കില്‍ കോഴിക്കോടിന്റെ ജോര്‍ജ് എസ്. കടലിക്കാട്ടിലും എറണാകുളത്തിന്റെ എം.ബി അനന്ദുവും പി.ജെ ജഗന്നാഥനുമാണ് റെക്കോര്ഡുകള്ക്കുടമകളായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."