ചങ്ങരംകുളത്ത് ട്രാഫിക് 'സ്മൂത്താക്കാന്' പഞ്ചായത്തും പൊലിസും കൈകോര്‍ക്കുന്നു
ചങ്ങരംകുളം: ആലംകോട്, നന്നംമുക്ക് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ചങ്ങരംകുളം ടൗണിലെ ട്രാഫിക് കുരുക്കിനു പരിഹാരം കാണാന്‍ ചങ്ങരംകുളം പൊലിസും ആലംകോട് നന്നംമുക്ക് പഞ്ചായത്തും കൈകോര്‍ക്കുന്നു.
കഴിഞ്ഞ ദിവസം ചങ്ങരംകുളം സ്റ്റേഷനില്‍ വിളിച്ചുചേര്‍ത്ത ജന പ്രധിനിതികളുടെയും പൊലിസിന്റെയും ഡ്രൈവേഴ്സ് യൂനിയന്റെയും കച്ചവടക്കാരുടെയും ആ.ര്‍.എസി പ്രതിനിധികളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം.
ചങ്ങരംകുളം എസ്.ഐ മനേഷിന്റെ അധ്യക്ഷതയില്‍ ചങ്ങരംകുളം പൊലിസ് സ്റ്റേഷനില്‍ ചേര്‍ന്ന യോഗത്തില്‍ ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ആയിശ ഹസ്സന്, നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. സത്യന്, പഞ്ചായത്ത് സെക്രട്ടറിമാര്‍, മറ്റു ജനപ്രധിനിതികള്‍ പങ്കെടുത്തു. റോഡിലേക്ക് ഇറക്കി കച്ചവടം ചെയ്യുന്നവര്‍ക്കെതിരേ നോട്ടീസ് നല്കി നിയമനടപടികള്‍ സ്വീകരിക്കും.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനങ്ങളുടെയും ബോര്‍ഡുകളും തോരണങ്ങളും നീക്കം ചെയ്യാനും ടൗണില്‍ പാര്‍ക്കിങ്ങിന് വണ്‍ സൈഡ് സംവിധാനം ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."