HOME
DETAILS
MAL
ജലനിധി ശുദ്ധജല വിതരണ പദ്ധതിയുടെ ട്രയല്‍ റണ്‍
backup
October 25 2016 | 19:10 PM
കുറ്റിപ്പുറം: ലോകബാങ്കിന്റെ സഹായത്തോടെ പഞ്ചായത്ത് നടപ്പാക്കുന്ന ജലനിധി ശുദ്ധജലവിതരണ പദ്ധതിയുടെ രണ്ടണ്ടാംഘട്ട ട്രയല്‍ റണ്‍ ഇന്നു മുതല്‍. രണ്ടണ്ടായിരത്തിഅഞ്ഞൂറോളം വീടുകളിലേക്കുള്ള പരീക്ഷണ പമ്പിങ്ങാണ് ഇന്നു മുതല്‍ ആരംഭിക്കുക. കുറ്റിപ്പുറം പഞ്ചാത്തിലെ 10 വാര്‍ഡുകളിലെ 2,500 വീടുകളിലേക്കാണ് പൈപ്പ്ലൈന് സ്ഥാപിച്ചിട്ടുള്ളത്.
നേരത്തേ മൂന്നു വാര്‍ഡുകളിലെ നാനൂറോളം വീടുകളിലേക്കു ജലവിതരണം ആരംഭിച്ചിരുന്നു. കാങ്കപ്പുഴ കടവില്നിന്നാണ് മൂന്നു വാര്‍ഡുകളിലേക്കുള്ള ജലവിതരണം നടക്കുന്നത്. രണ്ടണ്ടാംഘട്ടത്തിനായി മുണ്ടണ്ടുകാടിലുള്ള ജല അതോറിറ്റിയുടെ സംഭരണശാലയില്‍നിന്നാണ് വെള്ളമെത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."