വെണ്ണേക്കോട് കോളനിയിലെ വൈദ്യുതീകരണ വിവാദം
അകമ്പാടം: വെണ്ണേക്കോട് കാട്ടുനായ്ക്ക കോളനിയിലെ വീടുകളുടെ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട യുഡിഎഫ് നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സി.പി.എം ചാലിയാര്‍ ലോക്കല്‍കമ്മറ്റിയുടെ നേതൃത്വത്തില്‍ അകമ്പാടത്ത് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഴിമതി നടത്തി എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇത്തരം പ്രസ്ഥാവനകള്‍ നടത്തിയവര്‍ക്കെതിരെ നിയമനടടികള്‍ സ്വീകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ പഞ്ചായത്തില്‍ നിലനിന്നിരുന്ന സമന്വയം തകര്‍ക്കാനുള്ള നീക്കമാണ് യുഡിഎഫ് നടത്തുന്നത്. മുന്‍ യുഡിഎഫ് ഭരണസമിതികളുടെ കാലത്ത് കോളനികളില്‍ നടത്തിയ പ്രവര്‍ത്തികള്‍ സംബന്ധിച്ച് വിജിലന്‍സില്‍ പരാതി നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. യോഗത്തില്‍ ഏരിയ കമ്മറ്റി അംഗം സഹില്‍ അകമ്പാടം അധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡന്റ് പിടി ഉസ്മാന്, ഏരിയ കമ്മറ്റി അംഗങ്ങളായ യു കുഞ്ഞീതു, പിടി ഉമ്മര്‍, കെ രാജഗോപാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."