സ്റ്റാര്‍ എക്സലാന്റ് അവാര്‍ഡ് ദീരാ ഗ്യാസിന്
പേരാമ്പ്ര: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇന്‍ഡേന്‍ എല്‍.പി.ജി ഗ്യാസിന്റെ കോഴിക്കോട് ചീഫ് ഏരിയ ഓഫിസിന് കീഴിലുള്ള ഏറ്റവും മികച്ച ഏജന്‍സിക്ക് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സ്റ്റാര്‍ എക്സലന്റ് അവാര്‍ഡിന് പേരാമ്പ്രയിലെ ദീരാ ഗ്യാസ് സര്‍വീസിനെ തെരഞ്ഞെടുത്തു. പിന്നാക്ക വിഭാഗത്തിന് കേന്ദ്ര ഗവര്‍മെന്റ് നടപ്പിലാക്കുന്ന പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതിനും ജനറല്‍ വിഭാഗത്തില്‍ കൂടുതല്‍ കണക്ഷനുകള്‍ നല്കിയതും പരിഗണിച്ചാണ് അവാര്‍ഡിനു തെരഞ്ഞെടുക്കപ്പെട്ടത്. ആകെയുള്ള മൂന്നു വിഭാഗത്തില്‍ രണ്ടെണ്ണത്തിലും ദീരക്കാണ് 2016ലെ അവാര്‍ഡ്. കോഴിക്കോട് ഏരിയാ ഓഫിസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറു ജില്ലകളിലെ ഏജന്‍സികളെയാണ് അവാര്‍ഡിനു പരിഗണിച്ചത്. കോഴിക്കോട് മെറീന റസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ ഐ.ഒ.സി കേരള ഡപ്യൂട്ടി ജനറല്‍ മാനേജര്‍ രാജേന്ദ്രകുമാറില് നിന്നും ദീരഗ്യാസിനു വേണ്ടി മാനേജിങ് പാര്‍ട്ണര്‍ സത്യന് സ്നേഹ അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ ചീഫ് ഏരിയാ മാനേജര്‍ സി.പി ഉണ്ണികൃഷ്ണന്, ഡപ്യൂട്ടി മാനേജര്‍ മലര്‍വിഴി, സെയില്‍സ് മാനേജര്‍ അലക്സ് മാത്യു, എന്‍.പി സുധീഷ് സംബന്ധിച്ചു.
പടം..: ഐ.ഒ.സി കേരള ഡപ്യൂട്ടി ജനറല്‍ മാനേജര്‍ രാജേന്ദ്രകുമാറില് നിന്നും ദീരാ ഗ്യാസ് ഏജന്‍സിക്ക് വേണ്ടി മാനേജിങ് പാര്‍ട്ണര്‍ സത്യന് സ്നേഹ അവാര്‍ഡ് ഏറ്റുവാങ്ങുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."