ഇതര സംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന് ആരംഭിച്ചു
മാനന്തവാടി: ജില്ലയില്‍ വിവിധ തൊഴിലുടമകള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ അതത് പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന നടപടികള്‍ക്ക് തുടക്കമായി. തൊഴിലാളികളുടെ മേല്‍വിലാസം തെളിയിക്കുന്നതിനുള്ള തിരിച്ചറിയല്‍ രേഖകള്‍, താമസ സ്ഥലത്തിന്റെ മേല്‍വിലാസം, ഫോട്ടോ എന്നിവയുമായാണ് തൊഴിലുടമകള്‍ അവര്‍ താമസിച്ചുവരുന്ന പരിധിയിലെ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
ഇന്നലെ മാനന്തവാടി, വെള്ളമുണ്ട സ്റ്റേഷനുകളില്‍ തൊഴിലാളികളുടെ വിവരശേഖരണം നടത്തി.
തലപ്പുഴ, തിരുനെല്ലിയിലും രജിസ്ട്രേഷനായി തൊഴിലുടമകള്‍ ഹാജരായി. ഇതിന് മുമ്പ് മേപ്പാടി, അമ്പലവയല്‍, മീനങ്ങാടി, ബത്തേരി, കമ്പളക്കാട്, പനമരം, പടിഞ്ഞാറത്തറ, വൈത്തിരി, കേണിച്ചിറ എന്നിവിടങ്ങള്‍ വിവരശേഖരണം നടത്തിയിരുന്നു. ബാക്കി സ്റ്റേഷനുകളില്‍ വരുംദിവസങ്ങളില്‍ രജിസ്ട്രേഷന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."