ഈ തെരഞ്ഞെടുപ്പില്‍ താരം ട്രോളുകള്‍
തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പ് വ്യത്യസ്തമാകുന്നത് നവമാധ്യമങ്ങളുടെ ഉപയോഗത്തിലാണ്. രാഷ്ട്രീയ പാര്‍ട്ടികളെയും സ്ഥാനാര്‍ഥികളെയും പരിഹസിച്ചും കുറ്റപ്പെടുത്തിയുമൊക്കെയുള്ള പോസ്റ്റുകളും കമന്റുകളും നവമാധ്യമങ്ങള്‍ വന്‍ ആഘോഷമാക്കി മാറ്റി.
ട്രോളുകള്‍ താരങ്ങളായി മാറിയ പ്രചാരണ ദിനങ്ങളായിരുന്നു ഇന്നലെ വരെ. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ഫേസ്ബുക്കും ട്വിറ്ററും തുടങ്ങി ലൈക്കുകള്‍ നേടിയത് ഈ തെരഞ്ഞെടുപ്പിലായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ തുടങ്ങിയ ഈ ഹൈടെക് വോട്ട് പിടുത്തം നവമാധ്യമങ്ങളിലെ ട്രോളര്‍മാര്‍ക്കാണ് കൂടുതല്‍ സഹായകമായത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൊമാലിയന്‍ പരാമര്‍ശമാണ് ഏറ്റവും ഒടുവില്‍ ട്രോളുകളായി മാറിയത്. പാര്‍ട്ടി പ്രചാരണ പരസ്യമായിരുന്നു ആദ്യം മുന്നണികള്‍ പരീക്ഷിച്ചത്. പ്രചാരണ പരസ്യം പിന്നീട് ട്രോളുകള്‍ക്ക് വഴിമാറുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൊമാലിയന്‍ പരാമര്‍ശത്തെതുടര്‍ന്ന് പോ മോനേ മോഡി എന്ന ഹാഷ് ടാഗ് പോലും കേരളം ഏറ്റെടുത്തു. വി.എസ് ട്വിറ്ററിലൂടെ ട്വീറ്റ് ഇട്ട് പ്രധാനമന്ത്രിയേയും വെള്ളാപ്പള്ളി നടേശനെ പോലും ആക്രമിച്ചു. വോട്ട് പിടിക്കാന്‍ മാത്രം മണ്ഡലത്തിലെത്തുന്ന സ്ഥാനാര്‍ഥികളെയും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തുവെന്ന് പെരുപ്പിച്ചുകാണിക്കുന്ന സ്ഥാനാര്‍ഥികളെയും പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന ട്രോളുകളും ലൈക്കുകള്‍ വാരിക്കൂട്ടി.
പ്രചാരണ സമയത്ത് താരമായി മാറിയ ട്രോളുകള്‍ വിധിയെഴുത്തിനുശേഷം സൂപ്പര്‍താരങ്ങളായി മാറുമെന്നത് തീര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."