നീലഗിരിയില്‍ രണ്ടിടങ്ങളില്‍ വാഹനാപകടം
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ ഇന്നലെയുണ്ടായ രണ്ട് അപകടങ്ങളിലായി ഗതാഗതം മുടങ്ങിയത് മണിക്കൂറുകള്‍. ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ സില്‍വര്‍ ക്ലൗഡ് ചെക്ക്‌പോസ്റ്റിന് സമീപം തമിഴ്‌നാട്-കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ കൂട്ടിയിടിച്ചതാണ് ആദ്യ അപകടം. ഉച്ചയ്ക്ക് ഒന്നിനാണ് ഗൂഡല്ലൂരില്‍ നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസും ഊട്ടിയില്‍ നിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന കര്‍ണാടക ബസും കൂട്ടിയിടിച്ചത്.
അപകടത്തില്‍ കര്‍ണാടക ബസിന്റെ ടയര്‍ റോഡിലെ സംരക്ഷണ വേലിയില്‍ കുടുങ്ങി. വൈകിട്ട് 4.30ഓടെ ജെ.സി.ബി എത്തിച്ച് വേലി തകര്‍ത്താണ് ഈ കുരുക്ക് ഒഴിവാക്കിയത്. ഇതിന് ശേഷമാണ് റോഡില്‍ ഗാതാഗതം പുനസ്ഥാപിച്ചത്. വൈകിട്ട് 4.30ഓടെ കക്കനഹള്ള-മസിനഗുഡി പാതയില്‍ നിയന്ത്രണംവിട്ട ലോറി റോഡിന് കുറുകെ നിന്നു.
വനത്തിനുള്ളില്‍ അപകടത്തില്‍പ്പെട്ട ലോറിയില്‍ നിന്നും ഡ്രൈവര്‍ ഇറങ്ങിപ്പോയത് ഇവിടെയും ഗതാഗത തടസമുണ്ടാക്കി. രാത്രി വൈകിയും ക്രെയിന്‍ ഉപയോഗിച്ച് ലോറി നീക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പും പൊലിസും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."