എസ്.എം.എഫ് മേഖലാ കമ്മിറ്റി രൂപീകരിച്ചു
ചാവക്കാട്: ചാവക്കാട് മേഖല സുന്നിമഹല്ല് ഫെഡറേഷന് രൂപീകരണവും റെയിഞ്ച് മാനേജ്മെന്റ് അസോസിയേഷന് സംഗമവും മുഫത്തിശ് സുലൈമാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഏതൊരു പൗരന്റേയും വിശ്വാസ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ള ജുഡീഷ്വറിയാണ് ശരീഅത്ത് നിയമങ്ങളും സംരക്ഷിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ലത്തീഫ് ഹാജി ചേറ്റുവ അധ്യക്ഷനായി. സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ ഫൈസി തിരുവത്ര മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സിദ്ദീഖ് ബദ്രി, എ.കെ ഹനീഫ, ഹംസ മൗലവി ചേറ്റുവ, ശുക്കൂര്‍ മൗലവി എന്നിവര്‍ സംസാരിച്ചു. റെയിഞ്ച് ജനറല്‍ സെക്രട്ടറി സത്താര്‍ ദാരിമി തിരുവത്ര സ്വാഗതവും, ടി.കെ അബ്ദുസലാം നന്ദിയും പറഞ്ഞു.
എസ്.എം.എഫ് മേഖല പ്രസിഡന്റായി ഖാദര്‍ ദാരിമി ഗുരുവായൂരിനേയും ജനറല്‍ സെക്രട്ടറിയായി ടി.കെ അബ്ദുസലാം ബ്ലാങ്ങാട്, ട്രഷററായി മൊയ്തു കബീര്‍ മണത്തലയേയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ സലീം ഫൈസി അടിമാലി, അബ്ദു സമദ് ദാരിമി മാട്ടുമല്‍, ജാബിര്‍ യമാനി മണത്തല (വൈ. പ്രസി.), സത്താര്‍ ദാരിമി തിരുവത്ര, ടി.കെ മുഹമ്മദലി ഹാജി മണത്തല, അബ്ദുല്‍ ജലാല്‍ ചേറ്റുവ, സുധീര്‍ മണത്തല (ജോ. സെക്ര.).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."