HOME
DETAILS

ഫെറി സര്‍വിസിന് ഭീഷണിയായി മാറിയ മണല്‍തിട്ട നീക്കം ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചു

  
backup
October 26 2016 | 18:10 PM

%e0%b4%ab%e0%b5%86%e0%b4%b1%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%af%e0%b4%be%e0%b4%af


കൊടുങ്ങല്ലൂര്‍: അഴീക്കോട്-മുനമ്പം ഫെറി സര്‍വീസിന് ഭീഷണിയായി മാറിയ മണല്‍തിട്ട നീക്കം ചെയ്യാന്‍ തുറമുഖ വകുപ്പ് നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിയമസഭയില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സ്ഥലം എം.എല്‍.എ ഇ.ടി ടൈസണ്‍ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ആറ് മാസത്തിലധികമായി അര കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ജങ്കാര്‍ ഫെറിയിലെ അഴീക്കോടും, മുനമ്പത്തും ഉള്ള ജെട്ടികളില്‍ മണല്‍ വന്നടിയുന്നതു മൂലം ജങ്കാര്‍ പലപ്പോഴും അപകടഭീഷണി നേരിട്ടുവരികയാണ്. ഇതുമൂലം ജങ്കാര്‍ സര്‍വിസ് നടത്തികൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണെന്ന് ജങ്കാര്‍ നടത്തിപ്പുകാരും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും തുറമുഖ വകുപ്പിനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് മണല്‍തിട്ടകള്‍ നീക്കം ചെയ്യാന്‍ തുറമുഖ വകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നു.
മണല്‍തിട്ട നീക്കം ചെയ്യാന്‍ തുറമുഖ വകുപ്പ് കേരള സ്റ്റേറ്റ് മാരിടൈം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന് നിര്‍ദേശം നല്‍കിയിരുന്നു. അഴീക്കോട്ടെ നിര്‍ദ്ദിഷ്ട കൊടുങ്ങല്ലൂര്‍ തുറമുഖത്തിലേക്കുള്ള കപ്പല്‍ ചാല്‍ നിര്‍മാണത്തോടൊപ്പം ഈ പ്രവര്‍ത്തികള്‍ ചെയ്യുവാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള ടെന്‍ഡര്‍ നടപടികളിലും മറ്റും ഉണ്ടായ തടസങ്ങളിലും കോടതി നടപടികളും മൂലം പ്രവര്‍ത്തി സ്തംഭനാവസ്ഥയിലായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  43 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago