നശിച്ചത് വൈദ്യുതി പോസ്റ്റുകളും ഇന്റര്‍നെറ്റ്, ടി.വി കേബിളുകളും ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകളും
അന്തിക്കാട്: വൈദ്യുതി പോസ്റ്ററ്റുകളും കേബിള്‍ നെറ്റ് വര്‍ക്കുകളും തകര്‍ത്ത് റോഡില്‍ നാശം വിതച്ച കണ്ടെയ്നര്‍ ലോറി അന്തിക്കാട് പൊലിസ് പിടികൂടി. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടയില്‍ ചാവക്കാട് നിന്ന് വഴിതെറ്റി പഞ്ചാരമുക്ക് വഴി പാവറട്ടി റോഡിലൂടെ കഞ്ഞാണി അന്തിക്കാട് വഴി പെരിങ്ങോട്ടുകരയിലെത്തിയ ഹരിയാന രജിസ്ട്രേഷനുള്ള എച്ച്.ആര് 38 യു 7597 നമ്പര്‍ കണ്ടയ്നര്‍ ലോറിയാണ് റോഡിലുടനീളം വന്‍ നാശം വിതച്ചത്.
പഞ്ചാരമുക്കില്‍ നിന്ന് പെരിങ്ങോട്ടുക്കര മൂന്നും കൂട്ടിയ സെന്റര്‍ വരെയുള്ള 20 കിലോമീറ്റര്‍ ദൂരത്തില്‍ റോഡിലുടനീളം പത്തോളം വൈദുതി പോസ്റ്റുകളും കേബിള്‍ കണക്ഷന്റെ ഒപ്ടിക്കല്‍ ഫൈബറുകള്‍, ഇന്റര്‍നെറ്റ് കണക്ഷന് കേബിളുകള്‍, കേബിള്‍ ടിവിയുടെ ട്രാന്‍സ്ഫോര്‍മറുകള്‍, റോഡിന് കുറുകെ വീടുകളിലേക്ക് കണക്ഷന് വലിച്ച മുഴുവന്‍ സര്‍വിസ് വയറുകള്‍ എന്നിവയെല്ലാം നശിച്ചിടുണ്ട്. ലക്ഷ കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. ഇന്നലെ പുലര്‍ചെ മുന്നോടെയാണ് സംഭവം. വൈദ്യുതി പോസ്റ്റുകള്‍ കടപുഴകിയതോടെ കണ്ടയ്നര്‍ കടന്ന് പോയ വഴികളിലെയെല്ലാം വൈദ്യുതി ബന്ധം താറുമാറായി.
പാവറട്ടി പൊലിസില്‍ നിന്ന് വിവരമറിഞ്ഞ അന്തിക്കാട് എസ്.ഐ പി.എം വിമോദ് പെരിങ്ങോട്ടുകര സലഫി മസ്ജിദിന് സമീപം വാഹനം തടഞ്ഞാണ് തുടര്‍ അപകടങ്ങള്‍ ഒഴിവാക്കിയത്. വാഹനങ്ങളുടെ പാട്സുകളുമായി വന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. യുദ്ധകാലടിസ്ഥാനത്തിലെന്നോണം കൈമെയ് മറന്ന് രംഗത്തിറങ്ങിയ വൈദുതി ജീവനക്കാര്‍ റെക്കോഡ് വേഗതയിലാണ് വൈദ്യുതി പുന:സ്ഥാപിച്ചത്. പത്ത് വര്‍ഷം മുമ്പ് സമാന രീതിയില്‍ മറ്റൊരു കണ്ടയ്നറും അപകടം വിതച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."