പ്രചാരണത്തിനിടയിലും ട്രംപിന് ബിസിനസ് തന്നെ കാര്യം!
വാഷിങ്ടണ്‍: അടുത്ത മാസം നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കു കടുത്ത പോരാട്ടം നടക്കുന്നതിനിടയ്ക്കും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധിയായി മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന് ബിസിനസ് തന്നെ കാര്യം.
കഴിഞ്ഞ ദിവസമാണ് കാംപയിന് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു ട്രംപ് തന്റെ പുതിയ ഹോട്ടല്‍ ഉദ്ഘാടനം ചെയ്യാന്‍ പോയത്. വാഷിങ്ടണിലാണ് പുതിയ ഹോട്ടല്‍ തുടങ്ങിയിരിക്കുന്നത്.
ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റന് പ്രചാരണത്തില്‍ ശ്രദ്ധയൂന്നുമ്പോഴാണ് ഡൊണാള്‍ഡ് ട്രംപ് ബിസിനസ് ആവശ്യങ്ങള്‍ക്കായി ഒരു ദിവസം കാംപയിന് നിര്‍ത്തിവച്ചത്. അതേസമയം, ട്രംപിന്റെ ഹോട്ടല്‍ ഉദ്ഘാടനം ചെയ്യുന്നിടത്തു ട്രംപ് വിരുദ്ധരുടെ പ്രതിഷേധവും അരങ്ങേറി. ട്രംപ് വെറും ബിസിനസുകാരന് മാത്രമാണെന്ന ആരോപണം നിലനില്‍ക്കുന്നതിനിടേയാണ് ഈ സംഭവമെന്നതും ശ്രദ്ധേയമാണ്.
അതേസമയം, നിലവിലെ പ്രസിഡന്റ് ബരാക് ഒബാമയുടെയും തന്റെ എതിര് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെയും വിദേശനയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു കഴിഞ്ഞ ദിവസവും ട്രംപ് രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."