HOME
DETAILS

കേരളാ സര്‍വകലാശാലാ അറിയിപ്പുകള്‍

  
backup
October 26 2016 | 19:10 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%be-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2%e0%b4%be-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af-16

പി.ജി സ്‌പോട്ട് അഡ്മിഷന്‍
എസ്.സി/എസ്.ടി
വിഭാഗങ്ങള്‍ക്ക്
സര്‍വകലാശാലയുടെ നിയന്ത്രണത്തിലുള്ള ഗവ എയ്ഡഡ് സ്വാശ്രയ യു.ഐ.ടി കോളജുകളില്‍ രണ്ട്, മൂന്ന് തീയതികളില്‍ സര്‍വകലാശാല സെനറ്റ് ഹാളില്‍ വച്ച് എം.എ, എം.എസ്‌സി, എം.കോം കോഴ്‌സുകളില്‍ ജനറല്‍ മറ്റു സംവരണ വിഭാഗങ്ങള്‍ക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ നടക്കും.
ആ ദിവസങ്ങളില്‍ നിലവില്‍ ഒഴിവുള്ള എസ്.സി-എസ്.ടി സംവരണ സീറ്റുകളിലേക്കും സ്‌പോട്ട് അഡ്മിഷന്‍ നടത്തും. രാവിലെ ഒന്‍പത് മണിമുതല്‍ 10 മണി വരെ ചെയ്യുന്ന എസ്.സി-എസ്.ടി വിദ്യാര്‍ഥികളെയാണ് പരിഗണിക്കുക.
നവംബര്‍ രണ്ടിന് എം.എസ്‌സി, എം.കോം വിഷയങ്ങള്‍ക്കും നവംബര്‍ മൂന്നിന് എം.എ വിഷയങ്ങള്‍ക്കുമാണ് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നത്. രാവിലെ ഒന്‍പത് മണിമുതല്‍ 11 മണി വരെയാണ് രജിസ്‌ട്രേഷന്‍. സംവരണ സീറ്റുകളില്‍ പരിഗണിക്കപ്പെടേണ്ടതിന് ബന്ധപ്പെട്ട റവന്യൂ അധികാരികളില്‍ നിന്നു അനുവദനീയമായ കാലയളവിനുള്ളില്‍ ലഭിച്ച ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ സമയം അനുവദിക്കുന്നതല്ല. യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും നിര്‍ബന്ധമായും ഹാജരാക്കണം. നിശ്ചിത പ്രവേശന ഫീസായ 110 രൂപ-720 രൂപ അന്നുതന്നെ അടയ്‌ക്കേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ പ്രിന്റൗട്ട് നിര്‍ബന്ധമായും കൊണ്ടുവരണം.
ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ അഭാവത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തവരെയും പരിഗണിക്കും. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ഥികള്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ കൂടി കൊണ്ടുവരണം.
കേരള സര്‍വകലാശാലയുടേതല്ലാത്ത മറ്റു സര്‍വകലാശാല ബിരുദമുള്ളവര്‍ കേരള സര്‍വകലാശാലയുടെ  യോഗ്യത (എലിജിബിലിറ്റി) സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. രണ്ട്, മൂന്ന് തീയതികളിലെ പ്രവേശനത്തിനുശേഷം ഒഴിവുവരുന്ന എസ്.സിഎസ്.ടി സീറ്റുകള്‍ നിയമാനുസൃതം മറ്റ് സംവരണ വിഭാഗങ്ങളിലേക്ക് മാറ്റപ്പെടും.

എം.എ സോഷ്യോളജി
വൈവ
വിദൂരവിദ്യാഭ്യാസ വിഭാഗം ജൂലൈ-ഓഗസ്റ്റില്‍ നടത്തിയ അവസാന വര്‍ഷ എം.എ സോഷ്യോളജി പരീക്ഷയുടെ വൈവ ഒക്‌ടോബര്‍ 31 മുതല്‍ പാളയം വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ നടത്തും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

ഫിസിക്കല്‍
എജ്യൂക്കേഷന്‍ ഫലം
ഏപ്രിലില്‍ നടത്തിയ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ (പ്രീവിയസ് ആന്‍ഡ് ഫൈനല്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

ബി.പി.എഡ് ഫലം
ഏപ്രിലില്‍ നടത്തിയ രണ്ട്, നാല്, ആറ് സെമസ്റ്റര്‍ ബി.പി.എഡ് പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ ലഭിക്കും.

ബി.പി.എ ഫലം
ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.പി.എ പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍ ലഭിക്കും.

ബി.ടെക് പരീക്ഷ
നവംബറില്‍ നടത്തുന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക് (2013 സ്‌കീം - റഗുലര്‍) പരീക്ഷയ്ക്ക് പിഴകൂടാതെ നവംബര്‍ ഒന്ന് (50 രൂപ പിഴയോടെ നവംബര്‍ മൂന്ന്, 250 രൂപ പിഴയോടെ നവംബര്‍ അഞ്ച്) വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.  
സെഷണല്‍ ഇംപ്രൂവ് ചെയ്ത വിദ്യാര്‍ഥികള്‍ പ്രസ്തുത പരീക്ഷയ്ക്ക് സര്‍വകലാശാലയില്‍ നേരിട്ട് അപേക്ഷിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

ഡിപ്ലോമ ഇന്‍
കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം ഫലം
വിദൂരവിദ്യാഭ്യാസ വിഭാഗം മേയ്-ജൂണില്‍ നടത്തിയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍ ലഭിക്കും.

പി.ജി ഡിപ്ലോമ ഇന്‍
ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് ഫലം
വിദൂരവിദ്യാഭ്യാസ വിഭാഗം മാര്‍ച്ചില്‍ നടത്തിയ പി.ജി ഡിപ്ലോമ ഇന്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍ ലഭിക്കും.

ടെക്‌നിക്കല്‍
അസിസ്റ്റന്റ് ഒഴിവ്
കാര്യവട്ടം ബോട്ടണി പഠനവകുപ്പില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

സമ്പര്‍ക്കക്ലാസ് ഇല്ല
വിദൂരവിദ്യാഭ്യാസ വിഭാഗത്തിലേയും എല്ലാ കേന്ദ്രങ്ങളിലേയും എം.ബി.എ, ബി.ബി.എ ക്ലാസുകള്‍ ഒഴികെയുള്ള സമ്പര്‍ക്ക ക്ലാസുകള്‍ ഒക്‌ടോബര്‍ 29, 30 തീയതികളില്‍ ഉണ്ടായിരിക്കില്ല.

ത്രിദിന അന്താരാഷ്ട്ര സെമിനാര്‍
ഇക്കണോമിക്‌സ് പഠനവകുപ്പും ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആള്‍ട്ടര്‍നേറ്റീവ് ഇക്കണോമിക്‌സും സംയുക്തമായി ഉന്നതവിദ്യാഭ്യാസം - പ്രശ്‌നങ്ങള്‍, നയങ്ങള്‍, കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ സെനറ്റ് ചേംബറില്‍ നടത്തിയ ത്രിദിന അന്താരാഷ്ട്ര സെമിനാറിന്റെ രണ്ടാം ദിനത്തില്‍ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ബി.എ പരീക്ഷ:
പുതുക്കിയ തീയതി
ഒക്‌ടോബര്‍ 13ന് നടത്താനിരുന്ന ബി.എ ഫൈനല്‍ (ആന്വല്‍ സ്‌കീം) പരീക്ഷ നവംബര്‍ മൂന്നിനും ബി.എ അഫ്‌സല്‍ ഉല്‍-ഉലമ പരീക്ഷ ഒക്‌ടോബര്‍ 31നും അതത് കേന്ദ്രങ്ങളില്‍ നടത്തും. പരീക്ഷാകേന്ദ്രങ്ങള്‍ക്കും സമയത്തിനും മാറ്റമില്ല.

എം.പി.എ വോക്കല്‍ പ്രാക്ടിക്കല്‍
ഓഗസ്റ്റില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.പി.എ വോക്കല്‍ പരീക്ഷയുടെ പ്രാക്ടിക്കല്‍ നവംബര്‍ ഒന്ന് മുതല്‍ നടത്തും. വിശദവിവരങ്ങള്‍ കോളജിലും വെബ്‌സൈറ്റിലും ലഭിക്കും.

ഡിഗ്രി പരീക്ഷാഫീസ്:
തിയതി പുനഃക്രമീകരിച്ചു
കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് അഞ്ചാം സെമസ്റ്റര്‍ ബി.എ-ബി.എസ്‌സി-ബി.കോം പരീക്ഷകള്‍ക്ക് ഫീസ് അടയ്‌ക്കേണ്ട തിയതികള്‍ പുനഃക്രമീകരിച്ചു. പരീക്ഷയ്ക്ക് പിഴകൂടാതെ നവംബര്‍ രണ്ട് (50 രൂപ പിഴയോടെ നവംബര്‍ നാല്, 250 രൂപ പിഴയോടെ നവംബര്‍ ഏഴ്) വരെ അപേക്ഷിക്കാം. പരീക്ഷകള്‍ നവംബര്‍ 29ന് തുടങ്ങും.

ബി.എ.എസ്.എല്‍.പി ഫലം
ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എ.എസ്.എല്‍.പി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 11 വരെ അപേക്ഷിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  5 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  32 minutes ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  40 minutes ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  an hour ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago