ശരീഅത്തില്‍ ന്യൂനത കാണുന്നത് മതാന്ധത മൂലം: ഹമീദലി ശിഹാബ് തങ്ങള്‍
വെങ്ങപ്പള്ളി: ശരീഅത്ത് നിയമങ്ങളില്‍ ന്യൂനത ദര്‍ശിക്കുന്നത് മതത്തെ കുറിച്ചുള്ള അജ്ഞത മൂലമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍. മുത്വലാഖ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇസ്‌ലാമിക ശരീഅത്തിന്റെ ഭാഗമാണെന്നും മനുഷ്യ നിര്‍മിത നിയമങ്ങളിലൂടെ അതില്‍ ഭേദഗതി വരുത്താന്‍ സാധ്യമല്ല.
അനുവദനീയ കാര്യങ്ങള്‍ ഏറ്റവും വെറുക്കപ്പെട്ടതാണ് വിവാഹമോചനമെന്ന് വിശ്വാസിക്കുന്നവരാണ് മുസ്‌ലിം സമുദായംമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏക സിവില്‍ കോഡിനു വേണ്ടിയുള്ള നീക്കത്തെ ഒറ്റക്കെട്ടായി നേരിടാന്‍ മുസ്‌ലിം സമുദായം മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി വാര്‍ഷിക ജനറല്‍ ബോഡിയില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, എസ് മുഹമ്മദ് ദാരിമി, കെ.സി മമ്മുട്ടി മുസ്‌ലിയാര്‍, എം മുഹമ്മദ് ബഷീര്‍, അഷ്‌റഫ് ഫൈസി പനമരം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, അഡ്വ: കെമൊയ്തു, അബ്ദുറഹ്മാന്‍ തലപ്പുഴ, പി.സി ഇബ്രാഹിം ഹാജി, ഉസ്മാന്‍ കാഞ്ഞായി, കെ.എ നാസര്‍ മൗലവി, ഹരിസ് ബാഖവി കമ്പളക്കാട്, ശംസുദ്ദീന്‍ റഹ്മാനി എന്നിവര്‍ സംസാരിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിണങ്ങോട് അബൂബക്കര്‍ ഹാജി ചര്‍ച്ചക്ക് മറുപടി പറഞ്ഞു. മുഹമ്മദ് കുട്ടി ഹസനി സ്വാഗതവും അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."