ഭക്തി നിറവില്‍ കാവടി സഞ്ചാരം
പള്ളിക്കര: ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ കാവടി സഞ്ചാരം തുടങ്ങി. തുലാം മാസത്തിലാണു കാവടികളുടെ ഗൃഹസഞ്ചാരം ആരംഭിക്കുന്നത്. മകര മാസം വരെ ഇതു തുടരും. ജില്ലയിലെ വിവിധ സുബ്രഹ്മണ്യന്‍ കോവിലുകളില്‍ നിന്നുള്ള കാവടിസംഘങ്ങളാണു സഞ്ചാരം നടത്തുന്നത്. കണ്ണൂര്‍ താവം മുതല്‍ മംഗളൂരു വരെയുള്ള ആയിരക്കണക്കിനു വീടുകളില്‍ ഈ സംഘങ്ങള്‍ കയറിയിറങ്ങും. ചെണ്ടമേളത്തോടൊപ്പം കാവടി ദണ്ഡു ചുമലിലേറ്റി മണിമുഴക്കിയാണു ഇവരുടെ സഞ്ചാരം. സഞ്ചാര സമയങ്ങളില്‍ പരസ്പരം സംസാരിക്കുകയുമില്ല. പാല്‍, പീലി, വട്ടക്കാവടികളാണു സംഘത്തിലുണ്ടാകുക.
ചില വീടുകളില്‍ കാവടി സംഘത്തിനു ചായ സല്‍ക്കാരവുമുണ്ടാകും. രാത്രി കാലങ്ങളിലും വീടുകളില്‍ തന്നെയാണു താമസം. പ്രാര്‍ഥനയുടെ ഭാഗമായി തണ്ണീലമൃതു പൂജയും മറ്റുമുണ്ടാകും. കോവിലുകളിലെ ആണ്ടിയൂട്ടു മഹോത്സവങ്ങളോടെ സഞ്ചാരം സമാപിക്കും. തുടര്‍ന്നു പഴനി ക്ഷേത്രത്തില്‍ സന്ദര്‍ശനവും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."