ആയുര്‍വേദ ദിനം: വിപുലമായ പരിപാടികള്‍
കണ്ണൂര്‍: ആയുര്‍വേദ ദിനത്തിന്റെ ഭാഗമായി ജില്ലാ ഭാരതീയ ചികിത്സാവകുപ്പും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നാളെ മുതല്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. രാവിലെ 10ന് കൂട്ടയോട്ടം കലക്ടറേറ്റു പരിസരത്ത് കലക്ടര്‍ മീര്‍ മുഹമ്മദലി ഫ്‌ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് ജവഹര്‍ ലൈബ്രറി ഹാളില്‍ പൊതുസമ്മേളനം. പ്രമേഹരോഗം മുഖ്യവിഷയമായി ആയുര്‍വേദ സെമിനാര്‍ നടക്കും. പൊതുജനങ്ങള്‍ക്ക് ഔഷധ സസ്യവിതരണം പ്രമേഹ രോഗത്തില്‍ അനുവര്‍ത്തിക്കേണ്ട യോഗാഭ്യാസ പ്രദര്‍ശനം തുടങ്ങിയവ നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ജീവിതശൈലീ ജന്യ രോഗങ്ങള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ. സുബ്രഹ്മണ്യന്‍ നമ്പൂതിരി, ഡോ. എ രാമചന്ദ്രന്‍, ഡോ. ഇ.വി സുധീര്‍, ഡോ. കെ.സി അജിത്കുമാര്‍, ഡോ. സുഗേഷ്‌കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."