HOME
DETAILS

തലശ്ശേരി-കണ്ണൂര്‍ റൂട്ടില്‍ ബസ് സര്‍വിസ് നിലച്ചു

  
backup
October 26 2016 | 20:10 PM

%e0%b4%a4%e0%b4%b2%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf




തലശ്ശേരി: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ ക്ലാസ് കേട്ട് വിദ്യാര്‍ഥികള്‍ സ്വകാര്യ ബസുകളിലെ സീറ്റുകള്‍ കൈയടക്കിയത് തലശ്ശേരി-കണ്ണൂര്‍ റൂട്ടില്‍ ബസോട്ടം നിലക്കുന്നതിനു കാരണമായി. തലശ്ശേരി സി.ഐയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയതിനു ശേഷമാണ് പ്രശ്‌നം പരിഹരിച്ചത്.
ഇന്നലെ രാവിലെ 9.30ഓടെ തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ തോട്ടട ഗവ. ഐ.ടി.ഐയിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ തലശ്ശേരി -കണ്ണൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസുകളില്‍ ആദ്യം തന്നെ കയറി സീറ്റ് കൈയടക്കുകയായിരുന്നു. മറ്റു യാത്രക്കാര്‍ കയറിയതിനു ശേഷം വിദ്യാര്‍ഥികള്‍ കയറിയാല്‍ മതിയെന്ന ബസ് ജീവനക്കാരുടെ വാക്ക് വിദ്യാര്‍ഥികള്‍ ചെവിക്കൊണ്ടില്ല. ഇതിനു കാരണമായി വിദ്യാര്‍ഥികള്‍ പറഞ്ഞത് കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ നടത്തിയ ബോധവത്ക്കരണ ക്ലാസില്‍ മറ്റ് യാത്രക്കാര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും ബസില്‍ വിദ്യാര്‍ഥികള്‍ക്കും ബാധകമാണെന്നും സീറ്റില്‍ ഇരിക്കരുതെന്ന അലിഖിത നിയമം തെറ്റാണെന്നുമാണ്.
എന്നാല്‍ വിദ്യാര്‍ഥികളെ മാത്രം കയറ്റി ബസ് വിടാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു യൂനിയന്‍ നേതാക്കള്‍. ബസില്‍ നിന്നിറക്കി വിട്ടെന്ന് ആരോ         പിച്ച് അമ്പതോളം വിദ്യാര്‍ഥികള്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്‍ഡിലെ പാര്‍ക്കിങ് ഏരിയയില്‍ കുത്തിയിരുന്നു. ഇതിനിടെ പൊലിസ് വിദ്യാര്‍ഥികളുമായി സംസാരിച്ചെങ്കിലും ഒത്തുതീര്‍പ്പായില്ല.
തലശ്ശേരി-കണ്ണൂര്‍ റൂട്ടില്‍ സര്‍വിസ് നിര്‍ത്തിവയ്ക്കാന്‍ ബസ് ഉടമസ്ഥ സംഘം തീരുമാനിക്കുകയും ചെയ്തു. ഒടുവില്‍ തലശ്ശേരി സി.ഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥി പ്രതിനിധികളും ബസ് യൂനിയന്‍ നേതാക്കളും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തി പ്രശ്‌നത്തിന് പരിഹാരം കാണുകയായിരുന്നു.
സംഘടിച്ച് ഒരു ബസില്‍ കയറി മറ്റു യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ വിദ്യാര്‍ഥികള്‍ പെരുമാറുന്നത് അംഗീകരിക്കില്ലെന്നു പൊലിസ് മുന്നറിയിപ്പ് നല്‍കി. മറ്റു യാത്രക്കാര്‍ കയറിയതിനു ശേഷം ബസ് പുറപ്പെടാറാകുമ്പോള്‍ മാത്രം വിദ്യാര്‍ഥികള്‍ കയറുന്ന പതിവ് രീതി തന്നെ തുടരാനും യോഗത്തില്‍ ധാരണയായി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബസ് സര്‍വിസ് പുന:രാരംഭിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago