HOME
DETAILS
MAL
റേഷന്‍ കാര്‍ഡ് പട്ടിക: പരാതികള്‍ റേഷന്‍ കടകള്‍ മുഖേന സ്വീകരിക്കണം
backup
October 26 2016 | 20:10 PM
കോഡൂര്‍: റേഷന്‍കാര്‍ഡ് മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അനര്‍ഹര്‍ ഇടം നേടുകയും അര്‍ഹരായവര്‍ പുറന്തള്ളപ്പെടുകയുമാണുണ്ടായതെന്ന് കോഡൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
മുന്‍ഗണനാ പട്ടികക്കെതിരെ വ്യാപകമായ ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ റേഷന്‍ കടകള്‍ മുഖേന പരാതി സ്വീകരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അപേക്ഷ സ്വീകരിക്കാന്‍ കൂടുതല്‍ സമയം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഒക്ടോബര്‍ 31 ന് ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ അനുസ്മരണ പൊതുയോഗം നടത്താനും യോഗം തീരുമാനിച്ചു.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പ്രഭാകരന് അധ്യക്ഷനായി.
ബ്ലോക്ക് പ്രസിഡന്റ് എ.കെ മുഹ്സിന് ഉദ്ഘാടനം ചെയ്തു. ടി.റഫീഖ്, കെ.പി നാസര്‍, പി.കെ നൗഫല്‍ ബാബു, ടി.സലാം കോഡൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."