ദലിത് മുന്നേറ്റത്തെ അട്ടിമറിക്കാന്‍ സവര്‍ണ ശക്തികള്‍ ഗൂഢനീക്കം നടത്തുന്നു: സി.എസ്.ഡി.എസ്
തൊടുപുഴ: മാവോയിസ്റ്റ് ബന്ധമാരോപിച്ച് കേരളത്തിലെ ദലിത് മുന്നേറ്റത്തെ അട്ടിമറിക്കാന്‍ സവര്‍ണ ശക്തികള്‍ ഗൂഢനീക്കം നടത്തുന്നതായി ചേരമസാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി(സി.എസ്.ഡി.എസ്).
കട്ടപ്പന പേഴുംകണ്ടത്ത് ദലിത് പിതാവിന്റെ മൃതദേഹം പുറത്തെടുത്ത് പൊതുശ്മശാനത്തില്‍ സംസ്‌ക്കരിച്ച സംഭവത്തില്‍ സമരരംഗത്തുളള സംഘടനയെ ഒറ്റപ്പെടുത്താന്‍ ഇടതുവലതു മുന്നണികളും ബി.ജെ.പിയും തീവ്രശ്രമത്തിലാണ്. ദലിതന്റെ മൃതദേഹത്തോട് കാണിച്ച അനീതിക്കെതിരെ ജില്ലയിലെ ഒരു എം.എല്‍.എയും നിയമസഭയിലോ പുറത്തോ ശബ്ദിച്ചില്ല. ദലിത് അവഹേളനത്തിന് ഉത്തരവാദികളായ ആര്‍.ഡി.ഒക്കും പഞ്ചായത്ത് സെക്രട്ടറിക്കുമെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരം സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കുമെന്നും നവംബര്‍ ആദ്യവാരം കേരള ഹര്‍ത്താല്‍ നടത്തുമെന്നും പ്രസിഡന്റ് കെ.കെ.സുരേഷ്, ജനറല്‍ സെക്രട്ടറി എം.എസ്. സജന്‍ എന്നിവര്‍ സമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."