മാലിന്യ നിക്ഷേപകേന്ദ്രം മാറ്റുന്നതിന് ഗ്രാമപഞ്ചായത്ത് തീരുമാനം
എരുമേലി: പേട്ട ജങ്ഷനിലെ മാലിന്യ നിക്ഷേപകേന്ദ്രം മാറ്റുന്നതിന് ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. മാലിന്യ നിക്ഷേപകേന്ദ്രം ജനങ്ങള്‍ക്ക് ഏറെ ദുരിതമായി മാറിയത് ഗ്രാമപഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇത് മാറ്റുന്നതിന് തീരുമാനിച്ചത്.
വീതികുറഞ്ഞ പ്രധാന റോഡരികിലെ മാലിന്യ നിക്ഷേപം പ്രദേശത്ത് ദുര്‍ഗന്ധം പരത്തുകയും തെരുവു നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറുകയും ചെയ്തതോടെ ഇതുവഴിയുളള യാത്ര ദുര്‍ഘടമായിരുന്നു. നിക്ഷേപ കേന്ദ്രത്തില്‍ നിന്നും തെരുവുനായ്ക്കള്‍ വലിച്ചിഴക്കുന്ന മത്സ്യ - മാംസാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും റോഡില്‍ ചിതറുന്നതോടെ യാത്രക്കാരും വ്യാപാരികളും സ്ക്കൂള് വിദ്യാര്‍ഥികളും ഏറെ ദുരിതത്തിലായി. എരുമേലി ടൗണില്‍ സ്ഥിതി ചെയ്യുന്ന കൊച്ചമ്പലത്തിലേക്കും നൈാര്‍ മസ്ജിദിലേക്കും പ്രാര്‍ഥനക്കായി എത്തുന്ന വിശ്വാസികള്‍ക്ക് തെരുവുനായ്ക്കള്‍ ഭീഷണിയായി മാറി. പൊതു സമൂഹത്തിനിടയില്‍ നിന്നും വ്യാപകമായ പരാതി ഉയര്‍ന്നതോടെ മാലിന്യ നിക്ഷേപകേന്ദ്രം ജങ്ഷനില്‍ നിന്നും മാറ്റുന്നതിനും മാലിന്യ നിക്ഷേപം നിരോധിച്ചുകൊണ്ടുളള ബോര്‍ഡ് സ്ഥാപിക്കുന്നതിനും ഗ്രാമപഞ്ചായത്ത് തീരുമാനിച്ചതായി പ്രസിഡന്റ് ടി.എസ് ക്യഷ്ണകുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."