പാതകളും പുഴകളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാകുന്നു
ഒലവക്കോട്: പൊതുനിരത്തുകളില്‍ മാലിന്യനിക്ഷേപം രൂക്ഷമാകുന്നു. ഗ്രാമീണമേഖലയിലെ റോഡുകളിലും വന്‍തോതില്‍ മാലിന്യം കുമിഞ്ഞുകൂടി കിടക്കുകയാണ്. ദേശീയ സംസ്ഥാന പാതകളുടെ വശങ്ങളില് മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ നടപടിയെടുക്കുന്നതിന് ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതാണ് ഇതിനു കാരണം.
ഭക്ഷണാവശിഷ്ടങ്ങളും മാംസാവശിഷ്ടങ്ങളും മുടി മാലിന്യവുമാണ് പ്രധാനമായും പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നത്. രാത്രികാലങ്ങളിലാണ് ഇതു നടക്കുന്നത്. ദിവസങ്ങള്‍ക്കു മുന്‍പ് ലക്കിടി റെയിവേ സ്റ്റേഷനു സമീപം കോഴിമാലിന്യം കുഴിച്ചു മൂടാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞിരുന്നു. ജെ.സി.ബി ഉപയോഗിച്ച് കുഴിമാന്തിയാണ് ഇവിടെ അഴുകി നാറിയ കോഴിമാലിന്യം കുഴിച്ചിടാന്‍ ശ്രമിച്ചത്. നാട്ടുകാരുടെ ഇടപ്പെടലുകളെ തുടര്‍ന്ന് ജെ.സി.ബിയും വാഹങ്ങളും പിടികൂടി പൊലിസില്‍ എല്പിച്ചു.
പെരിങ്ങോട്ടുകുറുശിയില്നിന്നുള്ള മാംസാവശിഷ്ടങ്ങളാണ് പറളിയില്‍ എത്തിച്ചു കുഴിച്ചിടുന്നത്. നേരത്തെ പെരിങ്ങോട്ടുകുറുശ്ശിയിലെ പൊതു സ്ഥലത്ത് കോഴിമാലിന്യം കുഴിച്ചുമൂടാന്‍ ശ്രമിച്ചവരെ നാട്ടുകാര്‍ തുരത്തുകയായിരുന്നു. ഒറ്റപ്പാലം മായന്നൂര്‍, പറളി പാലത്തിന്റെ അപ്രോച്ച് റോഡിന് ഇരുവശവും കോഴിമാലിന്യം പ്ലാസ്റ്റിക് ബാഗുകളില്‍ കൊണ്ടുവന്ന് കുഴിച്ചിടുന്ന സംഭവങ്ങളും പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."