രഞ്ജി: കേരളത്തിനു ബാറ്റിങ് തകര്‍ച്ച
ജംഷഡ്പൂര്‍: ചത്തീസ്ഗഢിനെതിരായ രഞ്ജി പോരാട്ടത്തില്‍ കേരളത്തിനു ബാറ്റിങ് തകര്‍ച്ച. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ കേരളം എട്ടു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെന്ന നിലയില്‍.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിനു തുടക്കത്തില്‍ തന്നെ വി.എ ജഗദീഷിനെ (ഒന്‍പത്) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഭവിന് തക്കര്‍ (33), നായകന് രോഹന് പ്രേം (62) എന്നിവരുടെ ബാറ്റിങ് ഇന്നിങ്സിനു താങ്ങായി. ഭവിന് പുറത്തായ ശേഷം ക്രീസിലെത്തിയ സഞ്ജു സാംസണും (41) നായകനു മികച്ച പിന്തുണ നല്കി. എന്നാല്‍ പിന്നീട് തുടരെ വിക്കറ്റുകള്‍ വീണത് കേരളത്തിനു തിരിച്ചടിയായി. മധ്യനിരയും വാലറ്റവും പിടിച്ചു നില്‍ക്കാനുള്ള ആര്‍ജവം കാട്ടിയില്ല. ആറാം വിക്കറ്റായി നായകനും മടങ്ങിയതോടെ കേരളത്തിന്റെ പ്രതീക്ഷകളും അവസാനിച്ചു. കളി നിര്‍ത്തുമ്പോള്‍ 19 റണ്‍സുമായി മോനിഷും നാലു റണ്‍സുമായി സന്ദീപ് വാര്യരുമാണ് ക്രീസില്‍. ചത്തീസ്ഗഢിനായി പങ്കജ് റാവു, റുയികര്‍ എന്നിവര്‍ മൂന്നു വീതം വിക്കറ്റുകള്‍ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."