HOME
DETAILS
MAL
കുന്നത്തൂരില്‍ 2 ബൂത്തുകളില്‍ സംഘര്‍ഷം
backup
May 16 2016 | 08:05 AM
കൊല്ലം: കുന്നത്തൂര്‍ മണ്ഡലത്തിലെ രണ്ട് ബൂത്തുകളില്‍ ഇരു പാര്‍ട്ടികള്‍ തമ്മില്‍ നേരിയ സംഘര്‍ഷം. മൈനാഗപ്പള്ളി കാരൂര്‍കടവിലെ പോളിംഗ് ബുത്തിലാണ് ബി.ജെ.പി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. പാര്‍ട്ടി സഹായകേന്ദ്രം ബൂത്തിനോട് അടുത്തു നില്‍ക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇരു പാര്‍ട്ടികളിലേയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. തുടര്‍ന്ന് പൊലിസെത്തി ഈ സഹായകേന്ദ്രം പൊളിച്ചുനീക്കി.
കുന്നത്തൂര്‍ മണ്ഡലത്തിലെ തന്നെ പൊട്ടക്കണ്ണന്‍ മുക്കിലെ അംഗന്‍വാടിയിലെ ബൂത്തില്‍ വയോധികനെ വോട്ട് ചെയ്യിക്കുന്നതില്‍ ഇരു പാര്‍ട്ടികള്‍ മത്സരിച്ചതും സംഘര്‍ഷത്തില്‍ കലാശിച്ചു. എല്‍.ഡി.എഫ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇവിടെയും ഏറ്റുമുട്ടിയത്. പൊലിസെത്തിയ ശേഷമാണ് ഇരുവിഭാഗവും പിരിഞ്ഞുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."