HOME
DETAILS

റവന്യൂ വകുപ്പ് സ്ഥലം പതിച്ചു നല്‍കിയില്ല; മലപ്പുറം ക്യാന്‍സര്‍ സെന്റര്‍ തറക്കല്ലില്‍ ഒതുങ്ങുന്നു

  
backup
October 27 2016 | 22:10 PM

%e0%b4%b1%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%82-%e0%b4%aa%e0%b4%a4%e0%b4%bf



മലപ്പുറം: പാണക്കാട് വില്ലേജില്‍ ആരംഭിക്കുമെന്നറിയിച്ച ജില്ലയുടെ കാന്‍സര്‍ സെന്റര്‍ തറക്കല്ലിലൊതുങ്ങുമോ..? മലപ്പുറം ക്യാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരില്‍ ഇന്‍കെല്‍ പാര്‍ക്കിലെ 25 ഏക്കര്‍ ഭൂമിയില്‍ തുടങ്ങുമെന്നറിയിച്ചിരുന്ന കേന്ദ്രമാണു തറക്കല്ലിലൊതുങ്ങി നില്‍ക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ഭരണത്തില്‍ നിന്നിറങ്ങുന്നതിനു മാസങ്ങള്‍ക്കുമുമ്പാണു കാന്‍സര്‍ സെന്റര്‍ ആരംഭിക്കുന്നതിനായി 25 ഏക്കര്‍ സ്ഥലം വിട്ടുനല്‍കാന്‍ മന്ത്രിസഭ തീരുമാനം എടുത്തത്.
ഇതിനെ തുടര്‍ന്ന് കാന്‍സര്‍ സെന്ററിന്റെ തറക്കല്ലിടലും നടത്തിയിരുന്നു. സര്‍ക്കാര്‍ ഉത്തരവിന്റെ ചുവടു പിടിച്ച് ആഴ്ചകള്‍ക്കകം തന്നെ ഭൂമി വിട്ടു നല്‍കുന്നതിനുള്ള റവന്യൂ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചിരുന്നു. സര്‍ക്കാര്‍ ഉത്തരവിറങ്ങി ഒന്‍പതു മാസമായെങ്കിലും നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങുന്നതിനാവശ്യമായ യാതൊരു നടപടികളും ഉണ്ടായിട്ടില്ല. കേന്ദ്രം സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും എന്നാല്‍ നാളിതുവരെ സ്ഥലം പതിച്ചു നല്‍കിയിട്ടില്ലെന്നുമാണ് ഇതു സംബന്ധിച്ചു നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ച പി. ഉബൈദുള്ള എം.എല്‍.എക്ക് ലഭിച്ച മറുപടി.  
റവന്യൂ വകുപ്പില്‍ നിന്നു സ്ഥലം പതിച്ചു നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നുവെന്നാണ് ഇതു സംബന്ധിച്ചു മന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഭൂമി കൈമാറ്റം ഉടന്‍ പൂര്‍ത്തിയാക്കി മൂന്നു വര്‍ഷത്തികം ആദ്യഘട്ട പ്രവര്‍ത്തനം ആരംഭിക്കുമെന്നായിരുന്നു ശിലാസ്ഥാപന സമയത്ത് അറിയിച്ചിരുന്നത്. ലോകത്തെ മികച്ച ക്യാന്‍സര്‍ ചികില്‍സ സാങ്കേതിക ഉപകരണങ്ങള്‍ ഘട്ടംഘട്ടമായി സ്ഥാപിക്കാനായി ഉദ്ദേശിച്ചിരുന്ന കേന്ദ്രം ഒന്നുമാവാത്ത അവസ്ഥയിലാണിപ്പോള്‍.
340 കോടി രൂപ ചെലവിലാണു ക്യാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കാനുദ്ദേശിച്ചിരുന്നത്. ക്യാന്‍സര്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തുന്നതിനും മികച്ച ചികില്‍സയിലൂടെ രോഗം പൂര്‍ണമായും ഭേദമാക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാക്കുമെന്നും അറിയിച്ചിരുന്നു.  
ആധുനിക രോഗനിര്‍ണയ ഉപകരണങ്ങളും സംവിധാനങ്ങളും മികച്ച ലാബോറട്ടറി, ബ്ലഡ് ബാങ്ക്, മൂന്ന് റേഡിയേഷന്‍ മെഷീനുകള്‍, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ്‌സ്റ്റെംസെല്‍, ഡയാലിസിസ് സംവിധാനങ്ങള്‍,  ക്യാന്‍സര്‍ ഭേദമായി അംഗവൈകല്യമുള്ളവരെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്രം എന്നിവ ലക്ഷ്യമിട്ടിരുന്ന മലപ്പുറം ക്യാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തുടക്കത്തിലെ വിസ്മൃതിയിലായിരിക്കുകയാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗികള്‍ ഉള്ള ജില്ലകളിലൊന്നായ മലപ്പുറത്തിനു കേന്ദ്രം യാഥാര്‍ഥ്യമായാല്‍ വലിയ ആശ്വാസമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  36 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago