അറുപതും കടന്നു; വടക്കന്‍ കേരളത്തില്‍ കനത്ത പോളിംഗ്
കൊച്ചി: ആദ്യ ഒന്‍പതു മണിക്കൂര്‍ കടന്നപ്പോള്‍ കേരളക്കരയാകെ വോട്ടിങ്ങ് 60 ശതമാനം കടന്നു. വടക്കന്‍ മേഖലകളില്‍ മഴ തടസ്സം നിന്ന ആദ്യ മണിക്കൂറുകളില്‍ മന്ദഗതിയിലായിരുന്നു വോട്ടിങ്. മഴ മാറിയ പിന്നീടുള്ള സമയങ്ങളില്‍ വോട്ടിങ് ശതമാനം വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. കേരളത്തില്‍ ആകെ 64.43 ശതമാനം പോളിങ്ങാണ് ഇതുവരെ നടന്നത്.
ജില്ലാ അടിസ്ഥാനത്തില്‍ തുടക്കം മുതല്‍ കനത്ത പോളിങ് നടന്ന കണ്ണൂരിനെ പിന്തള്ളി കാസര്‍കോടാണ് ഇപ്പോള്‍ പോളിങ്ങില്‍ മുമ്പില്‍. 61.12 ശതമാനമാണ് കാസര്‍ക്കോട്ടെ പോളിങ്.
ജില്ലകളിലെ പോളിങ്
തിരുവനന്തപുരം: 55.33 ശതമാനം
കൊല്ലം:57.11 ശതമാനം
പത്തനംതിട്ട: 52.38ശതമാനം
ആലപ്പുഴ: 58.87 ശതമാനം
കോട്ടയം: 58.99ശതമാനം
ഇടുക്കി: 55.05ശതമാനം
എറണാകുളം: 58.70 ശതമാനം
തൃശ്ശൂര്‍: 58.92 ശതമാനം
പാലക്കാട്:57.54 ശതമാനം
മലപ്പുറം: 54.15 ശതമാനം
കോഴിക്കോട്: 58.66 ശതമാനം
വയനാട്: 56.84 ശതമാനം
കണ്ണൂര്‍: 62.12 ശതമാനം
കാസര്‍കോട്: 58.30 ശതമാനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."