കിഡ്നി രോഗിക്ക് ഓട്ടോ ഡ്രൈവര്‍മാര്‍ തുണയാകുന്നു
കുന്ദമംഗലം: നിര്‍ധനായ കിഡ്നി രോഗിക്ക് പതിമംഗലത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ തുണയാകുന്നു. പതിമംഗലം ആമ്പ്രമ്മല്‍ ഗോപാലനാണ് ഓട്ടോ ഡ്രൈവര്‍മാര്‍ ആശ്വാസമാകുന്നത്.
ഡയാലിസിസിലൂടെ ജീവിതം തള്ളി നീക്കുന്ന ഗോപാലനെ ഡയാലിസിസിനായി സൗജന്യമായി ആശുപത്രിയില്‍ എത്തിക്കുന്നതും തിരിച്ച് കൊണ്ടുവരുന്നതും ഓട്ടോ െ്രെഡവര്‍മാര്‍ തന്നെയാണ്.
പതിമംഗലത്ത് ഓടുന്ന പതിനാല് ഓട്ടോ െ്രെഡവര്‍മാരാണ് ഗോപാലന്റെ അവസ്ഥ കണ്ടണ്ട് ഈ ഉത്തരവാദിത്വം ഏറ്റെടുത്തത്. ലോട്ടറി വിറ്റ് ഉപജീവനം നടത്തിയിരുന്ന ഗോപാലന് വൃക്ക രോഗത്തെ തുടര്‍ന്ന് ജോലി ഉപേക്ഷിക്കുകയായിരുന്നു.
തുടര്‍ന്ന് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സ നേടിയെങ്കിലും ഇവിടെ നിന്ന് ചെയ്യാവുന്ന ഡയാലിസിസിന്റെ ക്വാട്ട അവസാനിച്ചതോടെ ഇപ്പോള്‍ എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയില്‍ നിന്നാണ് ഡയാലിസിസ് ചെയ്യുന്നത്. ഇതിന് വേണ്ടണ്ടി പണവും യാത്രാ കൂലിയും സംഘടിപ്പിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഓട്ടോ ഡ്രൈവര്‍മാര്‍ സഹായത്തിനെത്തിയത്.
വൃക്ക രോഗികള്‍ക്ക് വേണ്ടണ്ടി ചില ബസ്സുടമകളും ജീവനക്കാരും തങ്ങളുടെ ഒരു ദിവസത്തെ വരുമാനം മാറ്റി വെക്കുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ഇത്തരമൊരു നല്ല പ്രവൃത്തിക്ക് തുടക്കം കുറിക്കാന്‍ കാരണമായതെന്ന് ഓട്ടോ െ്രെഡവര്‍മാര്‍ പറഞ്ഞു. ഗോപാലന്റെ ചികിത്സക്ക് വേണ്ടണ്ടി ഒരു കമ്മിറ്റിയുണ്ടണ്ടാക്കി പ്രവര്‍ത്തിക്കാന്‍ ആലോചിച്ച് വരികയാണിവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."