പ്രഭാഷണം സമൂഹ നന്മക്ക് വിനിയോഗിക്കുക: ഹമീദലി ശിഹാബ് തങ്ങള്‍
മലപ്പുറം: ലോകവും രാജ്യവും ജനസമൂഹങ്ങളും ഭീഷണമായ സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോള്‍ പ്രഭാഷണ കലയെ നന്മയുടെ വഴിയില്‍ വിനിയോഗിക്കാന്‍ പ്രഭാഷകര്‍ തയാറാകണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു. മലപ്പുറം സുന്നി മഹലില്‍ എസ്.കെ.എസ്.എസ്.എഫ് സ്പീക്കേഴ്സ് ഫോറം സംസ്ഥാന സമിതിയുടെ കീഴില്‍ നടന്ന പ്രഭാഷണ പരിശീലന വര്‍ക്ഷോപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹീം ചുഴലി അധ്യക്ഷനായി. തുടര്‍ന്ന് വിവിധ സെഷനുകളില്‍ പ്രഭാഷണകല-അഹ്മദ് ഫൈസി കക്കാട്, ഐഡിയല്‍ പ്രസന്റേഷന്-ഷാഹുല്‍ ഹമീദ് മേല്‍മുറി, പ്രസംഗം ഇനങ്ങളും രൂപങ്ങളും - അബ്ദുറഹീം ചുഴലി, വീഡിയോ പ്രദര്‍ശനം-അബ്ദുല്‍ ഹകീം വാഫി വള്ളിക്കാപറ്റ എന്നിവര്‍ നേതൃത്വം നല്കി.
ഹസന് സഖാഫി പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഹബീബ് ഫൈസി കോട്ടോപ്പാടം, സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ശഹീര്‍ അന്‍വരി പുറങ്ങ്, ആര്.വി അബ്ദുസലീം കോഴിക്കോട്, പി.കെ ലത്തീഫ് ഫൈസി, ജഅ്ഫര്‍ യമാനി ലക്ഷദീപ് പ്രസംഗിച്ചു. ചെയര്മാന് അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി സ്വാഗതവും ബശീര്‍ മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."