ധനവിനിയോഗ ബില്‍ പാസാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന റോഡുകളുടെ നവീകരണത്തിനായി 50,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. ധനവിനിയോഗ ബില്‍ വോട്ടിനിട്ട് പാസാക്കിയതിനുശേഷമുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ഹൈവേകള്‍, പ്രധാന ജില്ലാ റോഡുകള്‍ എന്നിവയുടെ നവീകരണമാണ് പദ്ധതിയിലുള്‍പ്പെടുന്നത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ റോഡുകള്‍ ബി.എം ആന്‍ഡ് ബി.സി (ബിറ്റുമിന്‍ ഓഫ് മെക്കാര്‍ഡം ആന്‍ഡ് ബിറ്റുമിന്‍ ഓഫ് കോണ്‍ക്രീറ്റ്) നിലവാരത്തിലാക്കും. 4,000 കോടി രൂപ അടങ്കല്‍ വരുന്ന പദ്ധതികള്‍ക്ക് അടുത്തദിവസം ചേരുന്ന കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കും. ബജറ്റിനുപുറത്തുള്ള പദ്ധതികളായിരിക്കും കിഫ്ബി പരിഗണിക്കുക.
വാണിജ്യ നികുതി സംവിധാനത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തും. നികുതി സംബന്ധിച്ച അപ്പീല്‍ കേസുകള്‍ ഒന്നര വര്‍ഷത്തിനകം തീര്‍പ്പാക്കാന്‍ കര്‍മപദ്ധതിയുണ്ടാക്കും. പുതുതായി നാല് അപ്പീല്‍ ഡെപ്യൂട്ടി കമ്മിഷണര്‍മാരെ നിയമിക്കും. വാളയാറിലും മഞ്ചേശ്വരത്തും അഴിമതിരഹിത ചെക്ക്‌പോസ്റ്റുകള്‍ അടുത്ത മാസം നിലവില്‍വരും.
വാണിജ്യ നികുതി വകുപ്പിന്റെ സോഫ്റ്റ്‌വെയര്‍ പരിഷ്‌കരണം രണ്ടണ്ടു മാസത്തിനകം പൂര്‍ത്തിയാക്കും. എറണാകുളം ജില്ലയിലെ വാണിജ്യ നികുതി നടപടികളുടെ നിരീക്ഷണത്തിനായി മിഷന്‍ എറണാകുളം പദ്ധതി നടപ്പാക്കും. ഇത് ധനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."