പക്ഷിപ്പനി പടരുന്നു; ആശങ്കയോടെ താറാവ് കര്‍ഷകര്‍
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളുന്നതായി ആക്ഷേപം
താറാവുകളെ സംസ്‌ക്കരിക്കുന്നത് അശാസ്ത്രീയമായി
ആലപ്പുഴ: പക്ഷിപ്പനി പടര്‍ന്നിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളുന്നതായി ആക്ഷേപം. കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളില്‍ പക്ഷിപ്പനി കൂടുതല്‍ താറാവുകളുടെ ജീവനെടുത്തിട്ടും കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ക്കാവുന്നില്ല. മാത്രമല്ല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടു പോകുന്നില്ലെന്നും തങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നില്ലെന്നുമാണ് താറാവ് കര്‍ഷകരുടെപരാതി.
കഴിഞ്ഞ ദിവസങ്ങളില്‍ പക്ഷിപ്പനി ബാധിച്ച് ചത്തതുള്‍പ്പടെയുള്ള താറാവുകളെ സംസ്‌ക്കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളില്‍ നടന്നുവെങ്കിലും അശാസ്ത്രീയ രീതിയിലാണിതെന്നാണ് കര്‍ഷകര്‍ പറയുന്നത്.കഴിഞ്ഞ ദിവസം താറാവുകളെ കൂട്ടമായി കത്തിച്ച കുന്നുമ്മയില്‍ അവശിഷ്ടങ്ങള്‍ ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്. ഇത് സംസ്‌ക്കരണത്തിലെ അശാസ്ത്രീതയാണ് വ്യക്തമാക്കുന്നത്.
അതേ സമയം താറാവ് നോട്ടക്കാരനായ യുവാവിന് പനി ബാധിച്ചത് ആശങ്ക പരത്തുന്നു. പളളിപ്പാട് സ്വദേശിയായ ഭാസ്‌കരനാണ് പനി ബാധിച്ചത്. തകഴി കുന്നുമ്മയില്‍ പനി ബാധിച്ച താറാവുകളെ പരിചരിച്ചത് ഇയാളായിരുന്നു. തറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയപ്പോഴും ഇയാള്‍ ഇവിടുണ്ടായിരുന്നു. തകഴി മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ഇയാളെ പരിശോധിച്ചു വരികയാണ്.ഇയാളുടെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
പല ഭാഗത്തു നിന്നും പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് പരാതികള്‍ വരുന്നുണ്ടെങ്കിലും രോഗം ഇതുവരേയും സ്ഥിരീകരിച്ചിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഹരിപ്പാട്
പളളിപ്പാട് പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ അച്ചന്‍കുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള
ഇരുപത് ദിവസം പ്രായമായ പതിനയ്യായിരം താറാവുകളില്‍ നാലായിരത്തോളം താറാവിന്‍ കുഞ്ഞുങ്ങള്‍ പക്ഷിപ്പനി ബാധയേറ്റു ചത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം 6643 താറാവുകളെയാണ് മൃഗസംരംക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുതകര്‍മസേന സംസ്‌കരിച്ചത്. ചെറുതന പഞ്ചായത്തില്‍ 296 എണ്ണത്തേയും നീലംപേരൂര്‍ കൈനടിയില്‍ 1750 എണ്ണത്തേയും സംസ്‌കരിച്ചു.
മുട്ടാര്‍ പഞ്ചായത്തില്‍ 963 ചത്ത താറാവുകളെ സംസ്‌കരിച്ചതിനു പുറമേ അസുഖം ബാധിച്ച 2113 എണ്ണത്തെ കൊന്നു സംസ്‌കരിച്ചു. തകഴിയില്‍ 396 ചത്തതിനേയും അസുഖം ബാധിച്ച 1125 എണ്ണത്തെ കൊന്നുമാണ് സംസ്‌കരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."